Film News

മഴ വില്ലനായിട്ടുണ്ട്, പക്ഷേ മികച്ച പ്രതികരണങ്ങൾക്ക് നന്ദി; പ്രേക്ഷകരോട് നന്ദി പറഞ്ഞ് റഷീദ് പറമ്പിൽ

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്ത് ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഭഗവാൻ ദാസന്റെ രാമരാജ്യം'. ജുലൈ ഇരുപത്തിയൊന്നിന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണം നേടുന്നതിൽ നന്ദി പറഞ്ഞ് സംവിധായകൻ റഷീദ് പറമ്പിൽ. ഭഗവാൻ ദാസന്റെ രാമരാജ്യത്തിലെ പുതിയ ടീസർ വീഡിയോ പങ്കുവച്ചുകൊണ്ട് റഷീദ് പറമ്പിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഷോകൾ കുറവാണ് ഒപ്പം കനത്ത മഴ വില്ലനായിട്ടുണ്ടെങ്കിലും എല്ലാവരും വന്ന് സിനിമ കണ്ട് വിജയിപ്പിക്കണമെന്ന് റഷീദ് പറയുന്നു. ഒരു പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് 'ഭഗവാൻ ദാസന്റെ രാമരാജ്യം'. ചിത്രത്തിനായി രാമരാജ്യം എന്ന പേരാണ് ആദ്യം ആലോചിച്ചതും എന്നും എന്നാൽ അതൊരു വിവാദമാകുമോ എന്ന പേടിയുണ്ടായിരുന്നതിനാലാണ് രാമരാജ്യം എന്നുള്ളത് വലുതാക്കിയതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഫെബിൻ സിദ്ധാർഥ് മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

ബാലെ അവതരിപ്പിക്കുന്ന ടീമും അവർ നേരിടുന്ന പ്രശ്‌നങ്ങളും ഒക്കെയാണ് ഭഗവാൻ ദാസന്റെ രാമരാജ്യത്തിന്റെ ഇതിവൃത്തം. റോബിൻ റീൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിലാണ് ചിത്രം നിർമിച്ചത്. നന്ദന രാജൻ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി , നിയാസ് ബക്കർ, മാസ്റ്റർ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുൺ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു

ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

SCROLL FOR NEXT