Film News

തെലുങ്ക് ദൃശ്യം 2 മാര്‍ച്ച് അഞ്ച് മുതല്‍; വെങ്കിടേഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലും

രണ്ടാം ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം മാർച്ച് അഞ്ചിന് ഹൈദരാബാദിൽ ആരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 2 തെലുഗ് റീമേക്കിന്റെ അണിയറപ്രവർത്തകർക്കൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയയിൽ പങ്കുവെച്ചുകൊണ്ടാണ് ജീത്തു ജോസഫ് പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ വെച്ചും സിനിമയുടെ ചിത്രീകരണം ഉണ്ടായിരിക്കും. മോഹന്‍ലാലിന്റെ റോളില്‍ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം സെക്കന്റിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

മലയാളത്തില്‍ ദൃശ്യം രണ്ട് പതിപ്പുകളും നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസാണ് തെലുങ്ക് ദൃശ്യം നിര്‍മ്മിക്കുന്നത്. നടിയും സംവിധായികയുമായ സുപ്രിയയാണ് ദൃശ്യം ആദ്യഭാഗം തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നത്. ജോര്‍ജുകുട്ടി തെലുങ്കിലെത്തിയപ്പോള്‍ രാമബാബു എന്നായിരുന്നു നായകന്റെ പേര്. രണ്ടാം ഭാഗത്തിലും തെലുങ്കില്‍ മീനയാണ് നായിക. ആശാ ശരത് അവതരിപ്പിച്ച് പൊലീസ് ഓഫീസറുടെ റോളില്‍ നദിയാ മൊയ്തുവുമാണ് തെലുങ്കില്‍.

ലൊക്കേഷന്‍ കണ്ടെത്തുന്നതിനും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി ജീത്തു ജോസഫിനൊപ്പം ആന്റണി പെരുമ്പാവൂരും ഹൈദരാബാദിൽ ഉണ്ടായിരുന്നു. 2014 ജൂലൈയില്‍ റിലീസ് ചെയ്ത തെലുങ്ക് ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രവുമായിരുന്നു.

അതെ സമയം രണ്ടാം ദൃശ്യം ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുന്നു. ഹിന്ദിയിൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗം നിർമ്മിച്ച കുമാർ മാങ്ങാത് ആണ് ഹിന്ദി റീമേക്കിനുള്ള റൈറ്റ്സ് നേടിയിരിക്കുന്നത്. അജയ് ദേവ്ഗണും തബുവുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങൾ തീരുമാനിച്ചിട്ടില്ല.നിശികാത്ത് കാമത്താണ് ഹിന്ദിയിൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്തത്. മലയാളത്തിൽ നിന്നും ഹിന്ദിയിൽ എത്തുമ്പോൾ ചെറിയ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് നിർമ്മാതാവ് കുമാർ മാങ്ങാത് പിങ്കവില്ല ഓൺലൈൻ പോർട്ടലിനോട് പറഞ്ഞൂ. 2022 യോടെ സിനിമ റിലീസ് ചെയ്യുവാനാണ് തീരുമാനം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT