Film News

വാടിവാസല്‍, കാളക്കൂറ്റന്‍മാരെ മെരുക്കാന്‍ വെട്രിമാരനൊപ്പം സൂര്യ

സൂര്യ അച്ഛനായും മകനായും ഡബിള്‍ റോളിലെത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്

തമിഴ് സൂപ്പര്‍താരം സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ വാടിവാസല്‍ കാരക്ടര്‍ പോസ്റ്റര്‍ #VaadivasalFirstLook പുറത്തുവിട്ട് സംവിധായകന്‍ വെട്രിമാരന്‍. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വാടിവാസല്‍. കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വാടിവാസല്‍ സൂര്യയുടെ നാല്‍പ്പതാം ചിത്രമായാണ് 2019 ഡിസംബറില്‍ പ്രഖ്യാപിച്ചത്.

തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. എന്‍ എ മുത്തുകുമാറിന്റെ കവിതയെ ആധാരമാക്കി സൂരിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ശേഷമായിരിക്കും വാടിവാസല്‍ ചിത്രീകരണമെന്ന് വവെട്രിമാരന്‍ പറഞ്ഞിരുന്നു. തമിഴ് സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ വെട്രിമാരനൊപ്പം സൂര്യയുടെ ചിത്രമൊരുങ്ങുന്നത് ആരാധകരിലും വന്‍ പ്രതീക്ഷ തീര്‍ത്തിട്ടുണ്ട്.

സിങ്കം സീരീസ് ഒരുക്കിയ ഹരി സംവിധാനം ചെയ്യുന്ന ആറുവാ എന്ന സിനിമക്ക് ശേഷം സൂര്യ ജോയിന്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന ചിത്രമാണ് വാടിവാസല്‍. 2021ലാണ് ചിത്രീകരണം ആലോചിക്കുന്നത്. ജെല്ലിക്കെട്ട് കളത്തിലേക്ക് കാളക്കൂറ്റനെ ഇറക്കുന്ന ഇടുങ്ങിയ വഴിയെയാണ് വാടിവാസല്‍ എന്ന് വിളിക്കുന്നത്.

അച്ഛനെ കൊലപ്പെടുത്തിയ ജെല്ലിക്കെട്ട് കാളയെ തോല്‍പ്പിക്കാനുള്ള പ്രതികാരമാണ് വാടിവാസല്‍ എന്ന് തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. സൂര്യ അച്ഛനായും മകനായും ഡബിള്‍ റോളിലെത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അമ്പുലി, പിച്ചി എന്നീ കഥാപാത്രങ്ങളായാണ് സൂര്യ എത്തുകയെന്നും സൂചനയുണ്ട്.

ധനുഷും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായ അസുരന്‍ ആണ് വെട്രിമാരന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വടചെന്നൈ രണ്ടാം ഭാഗം ആലോചിച്ചിരുന്നുവെങ്കില്‍ ഈ പ്രൊജക്ട് മാറ്റിവച്ചിരിക്കുകയാണ്. വടചെന്നൈ രണ്ടാം ഭാഗം ഉപേക്ഷിച്ചില്ലെന്ന് ദ ക്യു'വിനോട് വെട്രിമാരന്‍ മുമ്പ് പറഞ്ഞിരുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT