Film News

മടക്കിക്കുത്തിയ മുണ്ടില്‍ തിരുകിയ തോക്ക്, ഹൈറേഞ്ച് കാവലിന് സുരേഷ് ഗോപി 

THE CUE

രാജ്യസഭാംഗമായതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സുരേഷ് ഗോപി മടങ്ങിയെത്തുന്നത് തുടര്‍ച്ചയായ പ്രൊജക്ടുകളുമായാണ്. ആക്ഷന്‍ ഹീറോ ഇമേജില്‍ സുരേഷ് ഗോപിയെ കാത്തിരിക്കുന്ന ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമുള്ള ചിത്രവുമായാണ് നിഥിന്‍ രണ്‍ജി പണിക്കരുടെ വരവ്. കാവല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഹൈറേഞ്ചിലെ ശക്തനായ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുക. 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.' എന്നാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സുരേഷ് ഗോപി നല്‍കിയിരിക്കുന്ന തലവാചകം.

മടക്കിക്കുത്തിയ മുണ്ടില്‍ തിരുകിയ റിവോള്‍വറുമായി നില്‍ക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപിയുടെ മുഖം കാണിക്കാതെയുള്ള പോസ്റ്റര്‍. പ്രിയപ്പെട്ട നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്നാണ് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 സംവിധാനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും തിരക്കഥ വൈകുന്നതിനാല്‍ മറ്റൊരു സിനിമയിലേക്ക് നിഥിന്‍ രണ്‍ജി പണിക്കര്‍ കടക്കുകയായിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി. രണ്ട് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ലാല്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാന റോളിലുണ്ട്.

സയാ ഡേവിഡ്, ഐ എം വിജയന്‍,പത്മരാജ് രതീഷ്,സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും.

2015 ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ഐ, 2019ല്‍ തമിഴ് ചിത്രം തമിഴരസന്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഇതിനിടെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT