Film News

'തിയേറ്ററുകളുടേത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ'; സുരേഷ് ഗോപി

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ വീണ്ടും സിനിമ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. വീണ്ടും സിനിമ തിയേറ്ററുകള്‍ സജീവമാകുന്നതില്‍ സന്തോഷമറിയിച്ച് നടന്‍ സുരേഷ് ഗോപി. തിയറ്ററുകളുടേത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്നാണ് മാധ്യമങ്ങളോട് പ്രതികരിക്കവെ സുരേഷ് ഗോപി പറഞ്ഞത്.

സിനിമയിലെ ഒരു വമ്പന്‍നിര വിട്ടാല്‍ ബാക്കിയുള്ളവെല്ലാം തന്നെ താഴെ നിരയാണ്. അത്തരക്കാര്‍ക്ക് ജീവിതം തിരിച്ച് പിടിക്കലിന്റെ ഉത്സവകാലം കൂടിയാണ് ഇന്ന് മുതല്‍ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപിയുടെ വാക്കുകള്‍:

'തിയറ്ററുകളുടേത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്ന് ആഗ്രഹിക്കുന്നു. കാരണം സിനിമയിലെ ഒരു വമ്പന്‍നിര വിട്ടാല്‍ ബാക്കിയുള്ളവരെല്ലാം താഴെ നിരയാണ്. തിയേറ്റര്‍ എന്നത് അവരുടെ് ജീവിത പ്രശ്‌നം കൂടിയാണ്. പലര്‍ക്കും ജീവിതം തിരിച്ചുപിടിക്കലിന്റെ ഉത്സവകാലം കൂടിയാണ് ഇന്നു മുതല്‍. ജെയിംസ് ബോണ്ടാണ് ആദ്യം റിലീസ്. നല്ല ത്രസിപ്പും പ്രസരിപ്പും ഒക്കെയുണ്ടാവട്ടെ ഇതൊരു വലിയ വ്യവസായം അല്ലെ.

തിയേറ്ററുകളെല്ലാം കോടികള്‍ ഇന്‍വെസ്റ്റ് ചെയ്താണ് പുതിയ മികച്ച ആസ്വാദനത്തിനായി ഒരുക്കുന്നത്. അപ്പോ ഏല്ലാം ആഘോഷമായി മാറട്ടെ. കാവല്‍ ഉള്‍പ്പെടെയുള്ള എല്ലാ സിനിമകള്‍ക്കും പ്രേക്ഷകര്‍ തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷയാണ്. പഴയ ഉത്സവ ലഹരി സിനിമ വ്യവസായത്തിന് തിരിച്ചുപിടിക്കാന്‍ കഴിയട്ടെ.'

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവലാണ് റിലീസിന് കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം. നവംബര്‍ 25നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി കാവലില്‍ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT