റോയ് എന്ന കാരക്ടറിനെ മുന്‍നിര്‍ത്തിയുള്ള മിസ്റ്ററി. അന്തര്‍മുഖത്വമുള്ള ആളാണ് റോയ്
2019ല്‍ മലയാളിയെ പ്രകടനം കൊണ്ട് തുടര്‍ച്ചയായി അമ്പരപ്പിച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് ആണ്. വികൃതിയിലെ സംസാരശേഷിയില്ലാത്ത എല്‍ദോ, ഫൈനല്‍സില്‍ മകള്‍ക്ക്് വേണ്ടി ജീവിച്ച വര്‍ഗീസ് മാസ്റ്റര്‍, വര്‍ഷാന്ത്യത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ വൃദ്ധകഥാപാത്രമായ ഭാസ്‌കര പൊതുവാള്‍. കഴിഞ്ഞ വര്‍ഷത്തെ സിനിമകളെ പരിഗണിച്ച അവാര്‍ഡുകളിലും മത്സരിക്കാന്‍ മുന്‍നിരയിലുള്ളത് സുരാജ് ആയിരുന്നു. 2020ലും സുരാജ് വെഞ്ഞാറമ്മൂട് നായകനായി ഒരുങ്ങുന്ന ഏറെ പ്രത്യേകതയുള്ള സിനിമകളാണ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന റോയ് ആണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായി പ്രഖ്യാപിച്ച പുതിയ ചിത്രം.
റോയ് എന്ന കാരക്ടറിനെ മുന്‍നിര്‍ത്തിയുള്ള മിസ്റ്ററി. അന്തര്‍മുഖത്വമുള്ള ആളാണ് റോയ്. ഫാമിലി ത്രില്ലര്‍ എന്ന് കൂടി പറയാനാകുന്ന ചിത്രമാണ്.സുനില്‍ ഇബ്രാഹിം
ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നിങ്ങനെ ഫോര്‍മുലകളെ പിന്തുടരാതെ സിനിമകളൊരുക്കിയ സുനില്‍ ഇബ്രാഹിം നാലാം ചിത്രത്തില്‍ നിഗൂഡതകളെ മുന്‍നിര്‍ത്തിയാണ് കഥ പറയുന്നത്. മിസ്റ്ററി ത്രില്ലറായിരിക്കും റോയ് എന്ന് സുനില്‍ ഇബ്രാഹിം ദ ക്യു'വിനോട്.
റോയ് എന്ന കാരക്ടറിനെ മുന്‍നിര്‍ത്തിയുള്ള മിസ്റ്ററി. അന്തര്‍മുഖത്വമുള്ള ആളാണ് റോയ്. ഫാമിലി ത്രില്ലര്‍ എന്ന് കൂടി പറയാനാകുന്ന ചിത്രമാണ്.
ഏപ്രിലില്‍ തിരുവനന്തപുരത്ത് ഷൂട്ട് തുടങ്ങാനിരുന്നതാണ്. കൊവിഡ് വന്നതോടെ ആ പ്ലാന്‍ മാറ്റി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഷൂട്ടിംഗിലേക്ക് കടക്കാനുള്ള ആലോചനയിലാണ്. മറ്റ് അഭിനേതാക്കളെ ഉടന്‍ പ്രഖ്യാപിക്കും. സുനില്‍ ഇബ്രാഹിം ദ ക്യുവിനോട് പറഞ്ഞു.
റിയാലിറ്റീസ് ഓഫ് യെസ്റ്റര്‍ഡേ എന്നാണ് ടാഗ് ലൈന്‍.
വെബ് സോണ്‍ മൂവീസ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി.ആര്‍. സംഗീതം. വി സാജന്‍ എഡിറ്റിംഗും എം ബാവ കലാസംവിധാനവും, രമ്യാ സുരേഷ് കോസ്റ്റിയൂംസും, അമല്‍ ചന്ദ്ര മേക്കപ്പും സിനറ്റ് സേവ്യര്‍ സ്റ്റില്‍സും. എ എസ് ദിനേശ് ആണ് പിആര്‍ഒ.