Film News

പുരസ്കാരങ്ങൾ വാരിക്കൂട്ടി ബെയറും ബീഫും സക്സെഷനും; 2023 ലെ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2023 എമ്മി പുരസ്കാരങ്ങൽ പ്രഖ്യാപിച്ചു. ആന്തോളജി മിനി സീരീസ് ബീഫ്, കോമഡി- ഡ്രാമ സീരീസ് ദ ബെയര്‍ എന്നിവയാണ് കൂടുതല്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയത്. മികച്ച ഡ്രാമ സീരിസായി സക്സെഷനും കോമഡി സീരിസായി ദ ബെയറും അവാർഡ്സിൽ തിരഞ്ഞെടുക്കപ്പെട്ടു. ആന്തോളജി സീരിസ് വിഭാഗത്തിലാണ് ബീഫിന് അവാർഡ് ലഭിച്ചത്. മികച്ച നടിയായി സാറ സ്നൂക്കും മികച്ച നടനായി കീരന്‍ കുല്‍ക്കിയും തിരഞ്ഞെടുക്കപ്പെട്ടു. സക്സെഷൻ എന്ന സീരീസിലെ പ്രകടനത്തിനാണ് ഇരുവരും അവാർഡിന് അർഹരായത്. ഡ്രാമ വിഭാ​ഗത്തിലെ സംവിധായകൻ, തിരക്കഥാകൃത്ത് സഹനടൻ എന്നീ അവാർഡുകളും സക്സെഷൻ തന്നെയാണ് നേടിയിരിക്കുന്നത്.

​​ഡ്രാമ വിഭാ​ഗത്തിൽ മികച്ച സംവിധായകനായി മാർക്ക് മിലോഡും, തിരക്കഥാകൃത്തായി ജെസെ ആംസ്ട്രോങ്ങും സഹനടനായി മാത്യു മക്ഫാഡിയനുമാണ് തിരഞ്ഞെടുക്കപ്പട്ടത്. ജെനിഫർ കൂളിഡ്ജാണ് സഹനടി (വൈറ്റ് ലോട്ടസ്).

ആന്തോളജി സീരിസ്/സിനിമ വിഭാഗത്തില്‍ മികച്ച നടിയായി അലി വോങ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി സ്റ്റീവന്‍ യൂനെയും തെരഞ്ഞെടുത്തു. ബീഫിലെ പ്രകടനത്തിനാണ് അലിക്കും സ്റ്റീവനും പുരസ്കാരം. മികച്ച തിരക്കഥാകൃത്തും സംവിധായകനും ലീ സങ് ജിന്നാണ് (ബീഫ്). അന്തോളജി സീരിസിലെ സഹനടനായി പോള്‍ വാള്‍ട്ടറാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബ്ലാക്ക് ബേർഡാണ് പോളിന് പുരസ്കാരം നേടിക്കൊടുത്തത്. സഹനടിക്കുള്ള അവാർഡ് നീസി നാഷ് ബെറ്റ്സിനാണ് (മോണ്‍സ്റ്റർ: ദ ജെഫ്റി ദാമർ സ്റ്റോറി).

കോമഡി സീരിസ് വിഭാഗത്തിലെ പുരസ്കാരങ്ങളില്‍ ദ ബെയറാണ് മുന്നിൽ. സീരിസിന്റെ സംവിധാനത്തിനും തിരക്കഥയ്ക്കും ക്രിസ്റ്റഫർ സ്റ്റോറർ പുരസ്കാരം സ്വന്തമാക്കി. ബെയറിലെ പ്രകടനത്തിന് ജെറിമി അലന്‍ മികച്ച നടനായും ആബട്ട് എലിമെന്ററിയിലെ പ്രകടനത്തിന് മികച്ച നടിയായി ക്വിന്റ ബ്രൺസണും തെരഞ്ഞെടുക്കപ്പെട്ടു. എബോണ്‍ മോസ് ബച്രച്ച് (ദ ബിയർ) സഹനടനായും അയൊ എഡെബെരി ( ദ ബിയർ) മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT