ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കോമിക് ബുക്കുകളുടെയും സൂപ്പർഹീറോകളുടെയും സ്രഷ്ടാവായ സ്റ്റാൻലിയക്കുറിച്ച് ഡോക്യുമന്ററി വരുന്നു. 'സ്റ്റാന്‍ ലീ' എന്ന് തന്നെ പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സ്റ്റാന്‍ ലീ യുടെ സ്വന്തം ശബ്ദത്തില്‍ തന്നെയാണ് പ്രേക്ഷകന് മുന്നിലേക്ക് എത്തുന്നത്. ഡോക്യുമെന്ററി ജൂണ്‍ 16 ന് ഡിസ്‌നി പ്ലസില്‍ സംപ്രേക്ഷണം ചെയ്യും. ലോകമൊട്ടാകെ ആരാധകരുള്ള സുപ്പര്‍ ഹീറോസായ സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹൽക്ക്, തോര്‍, ക്യാപ്റ്റന്‍ അമേരിക്ക, തുടങ്ങിയ മാര്‍വലിന്റെ സുപ്പര്‍ ഹീറോസിന്റെ സ്രഷ്ടാവാണ് സ്റ്റാന്‍ ലീ. 1939 ലാണ് മാര്‍വെല്‍ കോമിക്‌സ് ആദ്യമായി പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്. സ്റ്റാന്‍ ലീ യുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഡിസ്‌നി പ്ലസ് ഡോക്യുമെന്ററി സംപേക്ഷണം ചെയ്യുന്നത്.
മാര്‍വല്‍ കോമിക്സ് മേധാവി സ്റ്റാന്‍ ലീ, ദി ഗ്രേറ്റ് ഡിപ്രഷന്‍ സമയത്ത് ഒരു കോമിക് പുസ്തക പ്രേമി എങ്ങനെ ഐക്കോണിക് സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ സ്രഷ്ടാവായി മാറിയ എന്ന തന്റെ യാത്രയെക്കുറിച്ച് പ്രേക്ഷകരോട് സംവദിക്കുന്ന തരത്തിലാണ് ഡോക്യുമെന്ററിയുടെ ആവിഷ്‌കാരം. വെള്ളിയാഴ്ച മാര്‍വല്‍ എന്റര്‍ടൈന്‍മെന്റ് പുറത്തുവിട്ട ഒരു മിനിറ്റ് 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ലീയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് നടത്തുന്നത്. 2008 ലെ അയണ്‍ മാന്‍ എന്ന ചിത്രത്തിലെ സ്റ്റാന്‍ ലീയുടെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്, പിന്നീട് വിവിധ അഭിമുഖങ്ങളിലായുള്ള ലീയുടെ ദൃശ്യങ്ങളും ദി ഗ്രേറ്റ് ഡിപ്രഷന്‍ കാലത്ത് വളര്‍ന്നതും കുട്ടിക്കാലത്ത് കോമിക് പുസ്തകങ്ങളുടെ സ്വാധീനവും മുതലുള്ള അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്നു.
2018 നവംബര്‍ 12 ന് തന്റെ 95-ാം വയസ്സിലാണ് സ്റ്റാന്‍ലീ ലോകത്തോട് വിട പറയുന്നത്. സ്റ്റാന്‍ ലീ ജന്മം കൊടുത്ത സുപ്പര്‍ ഹീറോസിന് ലോകമൊട്ടാകെ പല പ്രായത്തിലുള്ള ആരാധകരാണുള്ളത്. തന്റെ സുപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ തിരശീലയില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം ചെറിയ വേഷത്തില്‍ സ്റ്റാന്‍ ലീയും ബിഗ് സ്‌ക്രീനിലെത്തിയിരുന്നു. ക്യാപ്റ്റന്‍ മാര്‍വല്‍ സിനിമയിലാണ് സ്റ്റാന്‍ ലീ അവസാനമായി സ്‌ക്രീനിലെത്തിയത്. ഈ ആഴ്ച നടക്കുന്ന 2023-ലെ ട്രിബെക്ക ഫിലിം ഫെസ്റ്റിവലില്‍ 'സ്റ്റാന്‍ ലീ' ആദ്യമായി പ്രദര്‍ശനം നടത്തും.