Film News

പ്രിയദര്‍ശന്‍ പ്രിവ്യൂ കണ്ട് കരഞ്ഞു, അപ്പോഴാണ് ആ സിനിമ വിജയിക്കുമെന്ന് ഉറപ്പ് തോന്നിയത്: ശ്രീനിവാസന്‍

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയുടെ പ്രിവ്യൂവില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ കരയുന്നത് കണ്ടപ്പോഴാണ് സിനിമ വിജയിക്കുമെന്ന് ഉറപ്പായതെന്ന് ശ്രീനിവാസന്‍. സിനിമയെക്കുറിച്ച് ഒരു ഉറപ്പ് തോന്നിയത് എഴുത്തിലോ ഷൂട്ടിംഗിന്റെ സമയത്തോ ആയിരുന്നില്ല. സിനിമയുടെ ഒരു പ്രിവ്യൂ ചെന്നൈയില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു. സിനിമ കാണാന്‍ പ്രിയദര്‍ശനും ഉണ്ടായിരുന്നു. കണ്ടതിന് ശേഷം സീറ്റില്‍ നിന്ന് എണീക്കുമ്പോള്‍ പ്രിയദര്‍ശന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ തനിക്ക് സന്തോഷമായെന്നും സിനിമ തിയറ്ററില്‍ ഓടുമെന്ന് അപ്പോഴാണ് ഉറപ്പായതെന്നും വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.

'ചിന്താവിഷ്ടയായ ശ്യാമള' തിരക്കഥ എഴുതി സംവിധാനം ചെയ്തത് ശ്രീനിവാസനായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിജയനെ അവതരിപ്പിച്ചതും നടന്‍ തന്നെയാണ്. സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമ, മികച്ച നടി എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടി. സംഗീത, തിലകന്‍, ഇന്നസെന്റ്, സുധീഷ്, നെടുമുടി വേണു, മാമുക്കോയ, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.

ശ്രീനിവാസന്‍ പറഞ്ഞത്:

കഥ പറയുമ്പോള്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ അത് വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ചിന്താവിഷ്ടയായ ശ്യാമളയുടെ കാര്യത്തില്‍ എനിക്ക് സംശയമായിരുന്നു. ആ സിനിമയുടെ കാര്യത്തില്‍ എനിക്ക് ഉറപ്പുവന്നത് ഒരു സംഭവത്തിന് ശേഷമാണ്. ചിന്താവിഷ്ടയായ ശ്യാമള എഴുതുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഒന്നുമായിരുന്നില്ല അത്. ചെന്നൈയില്‍ സിനിമയുടെ ഒരു പ്രിവ്യൂ വെച്ചിരുന്നു. അന്ന് സിനിമ കാണാന്‍ പ്രിയദര്‍ശനെ വിളിച്ചിരുന്നു. അന്ന് പ്രിയദര്‍ശന്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു. അന്ന് ആ പ്രിവ്യൂ ഷോയില്‍ മുകേഷിന്റെ ഭാര്യ സരിതയും ഉണ്ടായിരുന്നു. സിനിമ കണ്ടു കഴിഞ്ഞ് സീറ്റില്‍ നിന്ന് എണീക്കുമ്പോള്‍ ഇവരുടെ രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. പ്രിയന്റെ മനസ്സില്‍ തട്ടിയതുകൊണ്ടാണ് അങ്ങനെ കണ്ണ് നിറഞ്ഞത്. അങ്ങനെ എളുപ്പം കണ്ണ് നിറയുന്ന ആളൊന്നുമല്ല പ്രിയന്‍. പ്രിയന്റെ കണ്ണ് നിറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. ചിന്താവിഷ്ടയായ ശ്യാമളയുടെ അവസാന ഭാഗം കണ്ടിട്ടാണ് പ്രിയന്‍ കരഞ്ഞത്. തിയറ്ററില്‍ ഈ സിനിമ ഓടും എന്ന് ആദ്യമായി എനിക്ക് തോന്നിയത് അപ്പോഴാണ്.

കിഷോർ കുമാറായി ആമിർ ഖാൻ? അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന ബയോപികിൽ ആമിർ ഖാൻ നായകനെന്ന് റിപ്പോർട്ട്

തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകൾ, മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഇനിയെന്ന്? മറുപടിയുമായി ദുൽഖർ സൽമാൻ

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ

ത്രില്ലർ ചിത്രത്തിൽ നായകനായി ഷൈൻ ടോം ചാക്കോ, 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ പുറത്ത്

'വേട്ടയന് വേണ്ടി കങ്കുവയുടെ റിലീസ് മാറ്റിയതിൽ അതൃപ്തി', പ്രതികരണവുമായി കങ്കുവയുടെ നിർമ്മാതാവ് ജ്ഞാനവേൽ രാജ

SCROLL FOR NEXT