Film News

'ലോക സിനിമയിലേക്ക് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ സംഭാവനയായിരിക്കും കത്തനാര്‍': ശ്രീകാന്ത് മുരളി

ലോക സിനിമയിലേക്ക് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ സംഭാവനയായിരിക്കും 'കത്തനാര്‍' എന്ന സിനിമയെന്ന് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. ഹോളിവുഡ് നിലവാരത്തിലാണ് ചിത്രം ഒരുക്കുന്നത്. ഇന്നത്തെ ടെക്‌നോളജികളുടെ എല്ലാ സാധ്യതകളും ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കത്തനാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ജയസൂര്യ എന്ന നടന്‍ ചിത്രത്തിന് വേണ്ടി വലിയ അധ്വാനം എടുത്തിട്ടുണ്ടെന്നും അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഗോകുലം ഗ്രൂപ്പ് ഈ ചിത്രം 15 ഭാഷകളില്‍ റിലീസിനെത്തിക്കുന്നതെന്നും വിര്‍ച്വല്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകാന്ത് മുരളി പറഞ്ഞു.

ശ്രീകാന്ത് മുരളി പറഞ്ഞത്:

ലോക സിനിമയിലേക്ക് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ സംഭാവനയായിരിക്കും കത്തനാര്‍. ആ കാര്യത്തില്‍ സംശയമില്ല. ഹോളിവുഡിന്റെ നിലവാരത്തിലോ അതിന് മുകളിലോ ആണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഹോം എന്ന് പറയുന്നത് നമ്മളുടെ ഹൃദയത്തെ തൊട്ട സിനിമയാണ്. കാരണം വളരെ ഇമോഷണലായി അച്ഛനെയും അമ്മയെയും ഒക്കെ കഥാപാത്രങ്ങളാക്കി ചെയ്ത സിനിമയാണത്. അതുപോലെ തന്നെ ഇന്നത്തെ ടെക്‌നോളജികളുടെ എല്ലാ സാധ്യതകളും ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കത്തനാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടിവേഴ്‌സ് സിനിമകളും മാര്‍വെല്‍ ചിത്രങ്ങളുമെല്ലാം നമ്മള്‍ കാണാറുണ്ട്. കത്തനാരുടെ കഥ തന്നെ നമ്മള്‍ പരിചയപ്പെടുന്നത് ഐതിഹ്യമാല എന്ന കൃതിയിലൂടെയാണ്. അങ്ങനെ നമ്മളുടെ എപ്പിക്കിന്റെയും മുത്തശ്ശിക്കഥകളുടെയും ചുവടുപിടിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണ് കത്തനാര്‍.

മൂന്നര വര്‍ഷത്തോളമാണ് ജയസൂര്യ എന്ന നടന്‍ ഈ സിനിമയ്ക്ക് കൊടുത്തിട്ടുള്ളത്. ജയസൂര്യ ചിത്രത്തിന് വേണ്ടി നല്ലൊരു അധ്വാനം എടുത്തിട്ടുണ്ട്. അനുഷ്‌ക ഷെട്ടിയാണ് അതിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐതിഹ്യമാലയിലെ ചില നിശ്ശബ്ദതകളെ ഏറ്റവും ഭംഗിയായി കൂട്ടി യോജിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. റോണക്‌സ് സേവ്യര്‍ ആണ് ചിത്രത്തിലെ മേക്കപ്പ് ചെയ്തിരിക്കുന്നത്. എനിക്കുറപ്പുണ്ട് എന്നെയൊന്നും സിനിമയില്‍ കണ്ടാല്‍ നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയില്ല. അതുപോലെ എന്നെ ആ കഥാപാത്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഗോകുലം ഗ്രൂപ്പിന് അല്ലാതെ മലയാളത്തില്‍ ഇങ്ങനെ ഒരു ചിത്രം ചെയ്യാനാകില്ല. 200 ദിവസത്തോളം ചിത്രം ഷൂട്ട് ചെയ്തു. അത്രയധികം ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഗോകുലം ഗ്രൂപ്പ് ഈ ചിത്രം പതിനഞ്ചോളം ഭാഷകളില്‍ റിലീസ് ചെയ്യുന്നത്.

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ധ്യാൻ ശ്രീനിവാസനൊപ്പം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ചിത്രീകരണം ആരംഭിച്ചു.

ഫാന്റസി കോമഡി ത്രില്ലറുമായി ഷറഫുദീൻ; 'ഹലോ മമ്മി' നവംബർ 21ന്

നടി കീർത്തി സുരേഷ് വിവാഹിതയാവുന്നു, വരൻ സുഹൃത്തും വ്യവസായിയുമായ ആന്റണി തട്ടിൽ

നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ കരിയര്‍, ബലാല്‍സംഗക്കേസിലടക്കം ശിക്ഷ വാങ്ങിയ ചരിത്രം, 58-ാം വയസില്‍ തിരിച്ചു വരവ്; മൈക്ക് ടൈസണ്‍ | Watch

SCROLL FOR NEXT