നെറ്റ്ഫ്ലിക്സ് കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിമിന് സെക്കന്റ് സീസണ്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ ഹ്വാങ്ങ് ഡോങ്ങ് ഹ്യുക്. ലോസ് ആഞ്ചലസില്‍ വെച്ച് നടന്ന സ്‌ക്വിഡ് ഗെയിം സ്‌ക്രീനിങ്ങിനിടെ അസോസിയേറ്റ് പ്രസിനോടാണ് ഹ്വാങ്ങ് ഡോങ്ങ് ഹ്യൂക് ഇക്കാര്യം പറഞ്ഞത്.
സ്‌ക്വിഡ് ഗെയിമിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതോടൊപ്പം തന്നെ സെക്കന്റ് സീസണ് വേണ്ടി വലിയ രീതിയിലുള്ള സമ്മര്‍ദ്ദവുമുണ്ടെന്നും ഹ്വാങ്ങ് പറയുന്നു.
'സീരീസിന് സെക്കന്റ് സീസണ്‍ വേണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. അതിന് വലിയ സമ്മര്‍ദ്ദവും അവരില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് രണ്ടാമത്തെ സീസണ്‍ ചിത്രീകരിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗമില്ല. എന്തായാലും സ്‌ക്വിഡ് ഗെയിമിന് രണ്ടാമത്തെ സീസണ്‍ ഉണ്ടാവും. അതിന്റെ കഥ എന്റെ മനസിലുണ്ട്. ഇനി ബാക്കി കാര്യങ്ങളാണ് ചെയ്യേണ്ടത്' - ഹ്വാങ്ങ് ഡോങ്ങ് ഹ്യൂക്
സൗത്ത് കൊറിയല്‍ സര്‍വൈവല്‍ സീരീസായ സ്‌ക്വിഡ് ഗെയിമിന് ഇതുവരെ ഒരു നെറ്റ്ഫ്ലിക്സ് സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് റിലീസിന് പിന്നാലെ ലഭിച്ചത്. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ 111 മില്യണ്‍ വ്യൂസാണ് സീരീസിന് ലഭിച്ചത്.
ആദ്യസീസണിലെ റേറ്റിംഗ് ഇടിവില്‍ എല്ലാം പൂട്ടിക്കെട്ടിയ മണിഹൈസ്റ്റ് പോലെ എല്ലാം അവസാനിപ്പിച്ചിടത്ത് നിന്നാണ് സ്‌ക്വിഡ് ഗെയിമിന്റെയും തിരിച്ചുവരവ്. വികൃതസൃഷ്ടിയെന്നും അണ്‍റിയലിസ്റ്റിക്കെന്നും പറഞ്ഞ് നിരവധി സ്റ്റുഡിയോകള്‍ നിരസിച്ച പ്രൊജക്ടാണ് സ്‌ക്വിഡ് ഗെയിം. അവിടൊന്നും തോല്‍ക്കാതെ ഹ്വാംഗ് യാത്ര തുടര്‍ന്നു. അമ്മയ്ക്കും മുത്തശിക്കുമൊപ്പം താമസിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് 675 ഡോളര്‍ ആവശ്യം വന്നപ്പോല്‍ സ്‌ക്രിപ്റ്റെഴുതിക്കൊണ്ടിരുന്ന ലാപ് ടോപ് ഹ്വാംഗ് ഡോങ് ഹ്യൂകിന് വില്‍ക്കേണ്ടി വന്നിട്ടുണ്ട്.
സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. 450 പേര്‍ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിം നടക്കുകയാണ്. ഗെയിമില്‍ തോല്‍ക്കുന്നവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാവും എന്നതാണ് സീരീസിന്റെ പ്രമേയം. 9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉള്ളത്.