Film News

ആടുതോമ വീണ്ടും തിയേറ്ററിലേക്ക്; 'സ്ഫടികം' റീ റിലീസ് ഇന്ന്

മോഹന്‍ലാലിന്റെ കരിയര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം ഇന്ന് (ഫെബ്രുവരി 9) തിയേറ്ററില്‍ വീണ്ടും എത്തുകയാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല മറിച്ച് 40തില്‍ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഘാന, നൈജീരിയ, ടാന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ആദ്യ ദിനം റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് സ്ഫടികം.

ഭദ്രന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തുവന്ന ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റി റീലീസിനൊരുങ്ങുന്നത്. സ്ഫടികത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് 2023 -ല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് നവംബറില്‍ പ്രഖ്യാപിച്ചത്. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്‌സ് എന്ന കമ്പനി രൂപീകരിച്ചതായി സംവിധായകന്‍ ഭദ്രനും അറിയിച്ചിരുന്നു. കഥാഗതിയില്‍ മാറ്റമില്ലാതെ പുനര്‍നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി ഹൈ ഡെഫനിഷന്‍ ബാക്കിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫാമിലി ആക്ഷന്‍ ഡ്രാമയായ സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ 'ആടുതോമ' എന്ന നായക കഥാപാത്രത്തെ മൂന്നു പതിറ്റാണ്ടിനിപ്പുറവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 'ഭൂമിയുടെ സ്പന്ദനം മാതമാറ്റിക്സിലാണ്' എന്നടക്കം സിനിമയിലെ ഹിറ്റ് ഡയലോഗുകള്‍ വീണ്ടും തിയറ്ററുകളില്‍ ആരവമുയര്‍ത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT