Film News

'ഇന്ത്യയിലെ ഏറ്റവും മികച്ച കഥ പറച്ചിൽ സംഭവിക്കുന്നത് ദക്ഷിണേന്ത്യൻ സിനിമകളിൽ, ഒരു സൗത്ത് ഴോണർ സിനിമ ചെയ്യുക എന്നത് ആ​ഗ്രഹം'; ഷാരൂഖ് ഖാൻ

ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റോറി ടെല്ലിം​ഗ് സംഭവിക്കുന്നത് തെന്നിന്ത്യൻ സിനിമകളിലാണ് എന്ന് നടൻ ഷാരൂഖ് ഖാൻ. ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ സ്റ്റാറുകളിൽ പലരും തെന്നിന്ത്യൻ സിനിമയിൽ നിന്നാണ് എന്നും തെന്നിന്ത്യൻ സിനിമ ഴോണറിൽ ഒരു സിനിമ ചെയ്യാൻ തനിക്ക് താൽപര്യമുണ്ട് എന്നുു ഷാരൂഖ് ഖാൻ പറഞ്ഞു. മണിരത്നത്തിനൊപ്പം ദിൽ സേ എന്ന ചിത്രത്തിൽ വർക്ക് ചെയ്തതിന് ശേഷം എനിക്ക് തോന്നിയ ആ​ഗ്രഹമാണ് എനിക്ക് സൗത്ത് ഴോണർ സിനിമകളിൽ അഭിനയിക്കണം എന്നത്. എല്ലാ ഭാ​ഗങ്ങളിലുമുള്ള ആളുകൾക്ക് കഥ പറയുന്നതിന് വ്യത്യസ്തമായ രീതികളായിരിക്കും ഉണ്ടായിരിക്കുക, അത്തരത്തിൽ തെന്നിന്ത്യൻ സിനിമൾക്കും തനതായ ഒരു ശെെലിയുണ്ടെന്നും അത് തനിക്ക് വളരെ ഇഷ്ടമാണ് എന്നും ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ആർട്ടിസ്റ്റിക് ഡയറക്ടർ ജിയോണ എ. നസ്സാരോയുമായി സംസാരിക്കവേ ഷാരൂഖ് ഖാൻ പറഞ്ഞു.

ഷാരൂഖ് ഖാൻ പറഞ്ഞത്:

എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമയെ പ്രാദേശികവൽക്കരിക്കുന്നത് ശരിയല്ല. രാജ്യം വളരെ വിശാലമാണ്, നമുക്ക് രാജ്യത്തുടനീളം വ്യത്യസ്ത ഭാഷകളാണുള്ളത്. തമിഴ്, തെലുങ്ക്, മറാത്തി, ഒഡിയ, ബംഗാളി, ഹിന്ദി, ഗുജറാത്തി അങ്ങനെ ഒരുപാട് ഭാഷകളുണ്ട്. ഇവയെല്ലാം ഇന്ത്യൻ സിനിമകളാണ്. അങ്ങനെ നോക്കുമ്പോൾ മികച്ച തരത്തിലുള്ള സ്റ്റോറി ടെല്ലിം​ഗ് സംഭവിക്കുന്നത് ഇന്ത്യയുടെ ഏത് ഭാ​ഗത്താണ് എന്ന് ചോദിച്ചാൽ അത് സൗത്ത് ഇന്ത്യൻ സിനിമകളിൽ നിന്നാണ്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമയിൽ നിന്നുള്ളവരാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൂപ്പർ സ്റ്റാറുകളിൽ ചിലർ. അടുത്തിടെയുള്ള ഏറ്റവും മികച്ച ഹിറ്റ് സിനിമകളായ ജവാൻ, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളെല്ലാം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ സിനിമാറ്റിക്കലിയും ടെക്നിക്കലിയും സൗത്ത് സിനിമ അതിശയകരമാണ്. മണിരത്നത്തിനൊപ്പം ദിൽ സേ എന്ന ചിത്രത്തിൽ വർക്ക് ചെയ്തതിന് ശേഷം എനിക്ക് തോന്നിയ ആ​ഗ്രഹമാണ് എനിക്ക് സൗത്ത് ഴോണർ സിനിമകളിൽ അഭിനയിക്കണം എന്നത്. അതൊരിക്കലും ഒരു സൗത്ത് ഇന്ത്യൻ‌ സംവിധായകനൊപ്പം സിനിമ ചെയ്യണം എന്നല്ല, എല്ലാ ഭാ​ഗങ്ങളിലുമുള്ള ആളുകൾക്കും കഥ പറയുന്നതിനായി വ്യത്യസ്തമായ രീതികളുണ്ടായിരിക്കും. സൗത്ത് സിനിമയ്ക്കും അത്തരത്തിൽ ഒരു ശെെലിയുണ്ട്. ഒരു ലാർജർ ദാൻ ലെെഫ്, ഒരുപാട് മ്യൂസിക്ക്, മാത്രമല്ല അവർക്ക് അവരുടെ നായകന്മാർ ലാർജർ ദാൻ ലെെഫിൽ വരുന്നതാണ് ഇഷ്ടം. എനിക്ക് അത് വളരെ ഇഷ്ടമാണ്, ഞാൻ ഒരിക്കലും അത്തരത്തിലൊരു സിനിമ ചെയ്തിട്ടില്ല, ശരിയാണ് അത് തുടങ്ങാൻ ഭാഷ എനിക്കൊരു പ്രശ്നം തന്നെയാണ്'

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT