Film News

മമ്മൂട്ടിയിലും അമല്‍ നീരദിലും ജനം നല്‍കിയ വിശ്വാസം കൂടിയാണ് തിയേറ്ററിലെ തിരക്ക്: സോഹന്‍ സീനുലാല്‍

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഭീഷ്മപര്‍വ്വം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം നൂറ് ശതമാനം തിയേറ്റര്‍ കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത ചിത്രം കൂടിയാണിത്. ആദ്യ ദിവസം ഭീഷ്മപര്‍വ്വം കാണാന്‍ തിയേറ്ററിലെത്തിയതിനെ കുറിച്ച് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനിന്റെ മുന്‍വശത്തെ സീറ്റ് മുതല്‍ ഏറ്റവും പിന്നിലെ സീറ്റ് വരെ നിറഞ്ഞുനില്‍ക്കുന്ന ജന സാഗരം തിയേറ്ററില്‍ കണ്ടു. രു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തീയേറ്റര്‍ എക്‌സ്പീരിയന്‍സ് മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചു. മമ്മൂട്ടി എന്ന നടനിലും അമല്‍ നീരദ് എന്ന സംവിധായകനിലും ജനം നല്‍കിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക് എന്നാണ് സോഹന്‍ കുറിച്ചത്.

സോഹന്‍ സീനുലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നൂറ് ശതമാനം ആളുകളെ കയറ്റി സിനിമ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഭീഷ്മപര്‍വ്വം എന്ന സിനിമ റിലീസ് ആകുന്നത് . വളരെ ബുദ്ധിമുട്ടിയാണ് ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചത് . ടിക്കറ്റുമായി തീയറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ കണ്ട കാഴ്ച്ച എന്നെ കോരിത്തരിപ്പിക്കുന്നതായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണീ കാഴ്ച്ച കാണുന്നത് , സ്‌ക്രീനിന്റെ മുന്‍വശത്തെ സീറ്റ് മുതല്‍ ഏറ്റവും പിന്നിലെ സീറ്റ് വരെ നിറഞ്ഞുനില്‍ക്കുന്ന ജന സാഗരം . ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തീയേറ്റര്‍ എക്‌സ്പീരിയന്‍സ് മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു . ആവേശം അലതല്ലി നില്‍ക്കുന്ന അന്തരീക്ഷം . മമ്മൂട്ടി എന്ന നടനിലും അമല്‍ നീരദ് എന്ന സംവിധായകനിലും ജനം നല്‍കിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക് .

തിരശ്ശീല മെല്ലെ ഉയര്‍ന്നു. സിനിമ തുടങ്ങി . കരഘോഷങ്ങളും ആര്‍പ്പുവിളികളും .... മമ്മുക്കയുടെ ഓരോ പഞ്ച് സംഭാഷണങ്ങള്‍ക്കും കൈയടി ..

കൂടാതെ തങ്ങളുടെ ഇഷ്ടതാരങ്ങളെ സ്‌ക്രീനില്‍ ആദ്യമായി കാണിക്കുമ്പോള്‍ അവരോടുള്ള സ്‌നേഹപ്രകടനത്തിന്റെ കൈയടി .... അടിക്ക് കൈയടി .. ഇടിക്ക് കൈയടി .... ചിരിക്ക് കൈയടി ...

നല്ലൊരു ഷോട്ട് കണ്ടാല്‍ ആ എഫര്‍ട്ടിന് കൈയടി .. ഈ കൈയടികള്‍ മലയാളികള്‍ എത്രത്തോളം സിനിമയെ ഇഷ്ടപ്പെടുന്നു എന്നും സിനിമയെ, അതിന്റെ സാങ്കേതികത്വത്തെ എത്രമാത്രം മനസ്സിലാക്കിയിരിക്കുന്നു എന്നതിന്റെയൊക്കെ തെളിവുകളാണ് . നമുക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ആ സുവര്‍ണ്ണ നാളുകള്‍ തിരിച്ച് ലഭിച്ചിരിക്കുകയാണ്. ഒരു കാന്തിക വലയമുണ്ട് തിയറ്ററിനുള്ളില്‍ ... ഓരോ ഇമോഷനുകളും ആ വലയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓരോ കാണിയേയും ചുറ്റി തിയറ്ററിനുള്ളില്‍ നിറയുന്നത് പലപ്പോഴും നാം അറിയാതെ സംഭവിക്കുന്ന ഒരു പ്രക്രിയയാണ് . പ്രതിഭാശാലികളായ ചലച്ചിത്രകാരന്മാര്‍ നെയ്തെടുക്കുന്ന ആ വലയത്തില്‍ നാം അറിയാതെ കരയും , ചിരിക്കും , കൈയടിക്കും .... അത്തരത്തില്‍ സിനിമ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കിയ ഭീഷ്മപര്‍വ്വം സിനിമയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതിനോടൊപ്പം മലയാള സിനിമകളെല്ലാം തന്നെ ഇത്തരത്തില്‍ നിറഞ്ഞ സദസ്സില്‍ ഇരുന്ന് കാണാനുള്ള അവസരം സിനിമാസ്വാദകര്‍ക്ക് എന്നും ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT