Film News

'മോഹൻലാൽ ഈസ് ബാക്ക്'; നേരിലെ മോഹൻലാലിന്റെയും അനശ്വരയുടെയും പ്രകടനത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. പ്രദർശനത്തിനെത്തി ആദ്യ ദിവസം പിന്നിടുമ്പോൾ തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് താരത്തിന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രത്തിലെ മോഹൻലാലിന്റെയും അനശ്വര രാജന്റെയും പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടുള്ള നിരവധി പോസറ്റുകളാണ് ഇതിനകം സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ജേഴ്സി എന്ന തെലുങ്ക് ചിത്രത്തിലെ വളരെ ഇമോഷഷണലായ ഒരു സീനിനൊപ്പം ഇപ്പോഴത്തെ ഒരു ശരാശരി മോഹൻലാൽ ആരാധകന്റെ റിയാക്ഷൻ എന്ന തലക്കെട്ടോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഒപ്പം മോഹൻലാൽ തിരിച്ചു വന്നരിക്കുന്നു എന്ന തരത്തിലെ മീമുകളും. ചിത്രത്തിൽ വിജയമോഹൻ എന്ന അഡ്വക്കേറ്റായാണ് മോഹൻ‌ലാൽ എത്തിയത്. തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനമാണ് നേര്. ഒപ്പം ചിത്രത്തിലെ അനശ്വര രാജന്റെ പ്രകടനത്തെും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. കാഴ്ച ശക്തിയില്ലാത്ത കഥാപാത്രത്തെയാണ്അ നേരിൽ അനശ്വര അവതരിപ്പിച്ചത്.

ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സീക്കിങ് ജസ്റ്റിസ് എന്ന സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT