Film News

'പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കരുത്, അവര്‍ക്ക് സ്‌കില്‍സ് ഇല്ലല്ലോ', അധിക്ഷേപപരാമര്‍ശവുമായി ടിനിടോം, വിമര്‍ശനം

പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുതെന്ന നടന്‍ ടിനി ടോമിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. സ്‌കില്‍സ് ഇല്ലാത്തതുകൊണ്ടാണ് ഇവര്‍ ഈ ജോലി ചെയ്യുന്നതെന്നും, അതുകൊണ്ട് തന്നെ അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോമിന്റെ പരാമര്‍ശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൈബര്‍ ആക്രമണവും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളും സംബന്ധിച്ച് സംസാരിക്കവെയായിരുന്നു ടിനി ടോമിന്റെ വിവാദപരാമര്‍ശം. 'എനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല, പണിയെടുത്ത് തന്നെയാണ് ജീവിക്കുന്നത്. ഒരുപാട് താഴെയുള്ള കുടുംബങ്ങളില്‍ നിന്നാണ് മിമിക്രിയിലേക്ക് ആളുകള്‍ എത്തുന്നത്. ഒരാളെ അപമാനിക്കാനോ ബോഡി ഷെയിമിങ് എന്നോ ഉദ്ദേശിച്ചിട്ടല്ല അവര്‍ പരിപാടി ചെയ്യുന്നത്. അതെല്ലാവരും ആസ്വദിക്കുന്നുണ്ട്. പക്ഷെ വര്‍ഗീയ വിഷം കുത്തിനിറക്കുന്നത് പോലെ അതിനെ തെറ്റിദ്ധരിപ്പിച്ചാല്‍ ആ വിഷം ആളുകളിലേക്കെത്തും.'

'എന്റെ കാര്‍ന്നോന്മാര് പറഞ്ഞിട്ടുണ്ട്, നമ്മള്‍ ഒരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കരുതെന്ന്. ഗതികേടുകൊണ്ടായിരിക്കും അവരങ്ങനെ ആയിപ്പോയത്. അല്ലെങ്കില്‍ വിധിയായിരിക്കാം. ആ പാവങ്ങള്‍ക്കൊന്നും കിട്ടാനില്ല, ശരീരം വരെ അവര്‍ വില്‍ക്കുന്നു. അവരെന്തും എടുത്തു വില്‍ക്കും, അവര്‍ക്ക് സ്‌കില്‍സ് ഇല്ലല്ലോ. ഇത് ഇല്ലാതാകുമ്പോഴാണ് എന്തും വില്‍ക്കാന്‍ തയ്യാറാകുന്നത്. അവരോട് തര്‍ക്കിച്ചാല്‍ നമ്മളാകും നാറുക', ടിനി ടോം പറഞ്ഞു.

ടിനിടോമിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കോമഡിഷോകളിലൂടെ നടക്കുന്ന അധിക്ഷേപത്തിനും ബോഡിഷെയിമിങിനുമെതിരായ യൂട്യൂബ് വ്‌ളോഗര്‍ ഗായത്രിയുടെ പരാമര്‍ശത്തിന് ടിനി ടോം നല്‍കിയ മറുപടി നേരത്തെ വിവാദമായിരുന്നു. തനിക്കെതിരെയുണ്ടാകുന്ന വിമര്‍ശനങ്ങള്‍ മൂക്കിലെ രോമം പോലെയാണെന്നും, പബ്ലിസിറ്റിക്ക് വേണ്ടിയാണ് തനിക്കെതിരെ ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് അഭിമുഖത്തില്‍ ടിനിടോം പറയുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT