Film News

'എന്റെ ശെെലിയിലുള്ള ഇന്റൻസ് കഥാപാത്രങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള നടനാണ് ഫഹദ്'; സിബി മലയിൽ

സമകാലീന നടന്മാരിൽ ഫഹദിനൊപ്പം സിനിമ ചെയ്യാനാണ് തനിക്ക് ആ​ഗ്രഹമുള്ളത് എന്ന് സംവിധായകൻ സിബി മലയിൽ. തന്റെ ശെെലിയിലുള്ള സിനിമകൾ ചെയ്യാൻ പ്രപ്തനായ നടനാണ് ഫഹദ് എന്ന് സിബി മലയിൽ പറയുന്നു. ഫഹദ് തന്നെ പലയിടത്തും പറഞ്ഞതായി ഞാൻ കേട്ടു സദയം പോലൊരു കഥാപാത്രം അദ്ദേ​ഹത്തിന് ചെയ്യാൻ ആ​ഗ്രഹമുണ്ട് എന്ന്. അയാൾക്ക് ആ കോൺഫിഡൻസ് ഉണ്ട്. ദേശീയ തലത്തിൽ ഒരിടത്തും അം​ഗീകരിക്കപ്പെട്ടില്ലെങ്കിൽ പോലും മോ​ഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേറിട്ട പെർഫോമൻസാണ് ആ സിനിമയിലേത്. അത്തരം ഒരു അഭിനയത്തെ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അതൊരു സ്വപ്ന കഥാപാത്രമായി അയാൾ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ അദ്ദേഹവുമായി ചേർന്ന് മികച്ച ഒരു സിനിമ ചെയ്യാൻ തനിക്ക് സാധിക്കും എന്നും സിബി മലയിൽ മെെൽ സ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിബി മലയിൽ പറഞ്ഞത്:

ഒരുപാട് നല്ല അഭിനേതാക്കൾ നമുക്ക് പുതിയ തലമുറയിൽ ഉണ്ട്. ഒരുപക്ഷേ അവർക്ക് ചെയ്യാൻ പാകത്തിനുള്ള കരുത്തുറ്റ കഥാപാത്രങ്ങൾ അവരുടെ കയ്യിൽ എത്തിപ്പെടാത്തത് കൊണ്ടായിരിക്കാം പലർക്കും അവരുടെ പൂർണ്ണമായിട്ടുമുള്ള കഴിവ് പുറത്തേക്ക് കൊണ്ടു വരാൻ സാധിക്കാത്തത്. എനിക്ക് ആ​ഗ്രഹമുള്ള ഒരാൾ ഫഹദ് ആണ്. ഫഹദ് എന്റെ ടെെപ്പ് ഓഫ് ഇന്റൻസ് സിനിമകൾ ചെയ്യാൻ പ്രാപ്തനാണ്. ബാക്കി പലരും അങ്ങനെ തന്നെയാണ്. പലർക്കും പല റേഞ്ചാണ്. പക്ഷേ ഫഹദാണ് അതിനകത്ത് ഏറ്റവും അനുയോജ്യം. ഫഹദ് തന്നെ പലയിടത്തും പറഞ്ഞതായി ഞാൻ കേട്ടു സദയം പോലൊരു കഥാപാത്രം എനിക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട് എന്ന്. അയാൾക്ക് ആ കോൺഫിഡൻസ് ഉണ്ട്. മോഹൻലാലിന്റെയും എന്റെയും ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് അത്. ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും നല്ല സിനിമയായി ഞാൻ കണക്കാക്കുന്നത് സദയം എന്ന ചിത്രത്തെയാണ്. ദേശീയ തലത്തിൽ ഒരിടത്തും അം​ഗീകരിക്കപ്പെട്ടില്ലെങ്കിൽ പോലും മോ​ഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേറിട്ട പെർഫോമൻസാണ് ആ സിനിമയിലേത്. അത്തരം ഒരു അഭിനയത്തെ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് അയാളുടെ ഒരു സ്വപ്ന കഥാപാത്രമായി മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അങ്ങനെയുള്ള ഒരാളുമായി സിനിമ ചെയ്താൽ നമുക്ക് വലിയ ഒരു റിസൾട്ട് അതിൽ നിന്ന് ഉണ്ടാക്കാൻ സാധിക്കും. ബാക്കിയുള്ളവരും നല്ലതാണ്. നിവിൻ പോളിയൊക്കെ കൃത്യമായ ഒരു കഥാപാത്രത്തിലേക്ക് ഒക്കെ എത്തിപ്പെടുകയാണെങ്കിൽ നിവിനും നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിയുന്ന ആളാണ്. അവർക്ക് കഴിവുണ്ടായിട്ട് മാത്രം കാര്യമില്ല. അതിന് പറ്റിയ കൃത്യമായ ഒരു കഥാപാത്രം അവർക്ക് മുന്നിലേക്ക് എത്തേണ്ടതായിട്ടുണ്ട്. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ആദ്യ കാലത്ത് തന്നെ മികച്ച കഥാപാത്രങ്ങൾ കിട്ടി. അയാൾ എന്ത് കിട്ടിയാലും നന്നാക്കുന്ന ഒരാളാണെങ്കിൽ പോലും. ഇവർക്കും അതൊക്കെ ചെയ്യാൻ കഴിയും. അതിന് കഴിയുന്ന ഒരുപാട് പേരുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT