Film News

'സെറ്റിലേക്ക് വന്ന ശ്രീനിസാറല്ല തിരിച്ച് പോയത്'; ആരോ​ഗ്യ നിലയിലെ മാറ്റം നമുക്ക് കാണാമായിരുന്നുവെന്ന് ശ്രുതി ജയൻ

ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയരം​ഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് നവാ​ഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ. വിനീത് ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീനിവാസന്റെ ആരോ​ഗ്യ നില പരി​ഗണിച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റും അദ്ദേഹത്തിന് എളുപ്പമുള്ള സ്ഥലത്തായിരുന്നു ചിത്രീകരിച്ചിരുന്നത് എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വരുകയും തിരിച്ചു പോവുകയും ചെയ്ത ശ്രീനിവാസന്റെ ആരോ​ഗ്യസ്ഥിതിയിൽ വലിയ വ്യത്യാസമുണ്ടെന്ന് ചിത്രത്തിലെ അഭിനേതാക്കളായ ശ്രുതി ജയനും അൻസിബയും ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഷൂട്ടിന് വന്ന ശ്രീനിവാസൻ സാറല്ലായിരുന്നു തിരിച്ച് പോയത്, അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത് അനുസരിച്ച് ഇംപ്രൂവ് ചെയ്യുന്നത് നമുക്ക് കാണാമായിരുന്നു. ആർട് ഹീൽ ചെയ്യുന്ന പോലെ, അത് തന്നെ നമുക്കൊരു ഇൻസ്പിരേഷനായിരുന്നു. അദ്ദേഹം ഹെൽത്തിയായി തിരിച്ച് പോകുന്നത് കാണുന്നത് തന്നെ നമുക്ക് സന്തോഷം തരുന്ന കാഴ്ചയായിരുന്നു. ഹ്യൂമർ സെൻസാണ് സാറിന്റെ ശക്തി. സാധാരണ കോൺവർസേഷനിൽ പോലും നമുക്ക് അത് അറിയാം.
ശ്രുതി ജയൻ

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. എസ്.ഐ ആയാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനോജ് റാംസിങ്ങ് ആണ്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിബു ജേക്കബ്ബ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് രഞ്ജന്‍ എബ്രഹാമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT