Film News

ഹിറ്റടിക്കാൻ 'സ്ത്രീ' വീണ്ടും, ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഉടൻ ? മറുപടിയുമായി ശ്രദ്ധ കപൂർ

ബോളിവുഡിനെ പിടിച്ചു കുലുക്കാൻ വീണ്ടും 'സ്ത്രീ' എത്തുന്നു. ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഉണ്ടാകുമെന്ന് സൂചന നൽകി നടി ശ്രദ്ധ കപൂർ. ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സ്ത്രീ 2. അമര്‍ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ച കൂടിയാണ്. മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രം കൂടിയാണ് ഇത്. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ കലക്ഷൻ നേടിയ സ്ത്രീയുടെ മൂന്നാം ഭാ​ഗത്തിന്റെ കഥ സംവിധായകൻ അമറിന് ലഭിച്ചിട്ടുണ്ടെന്നും ആ കഥ എന്തെന്നറിയാൻ താൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എക്‌സ്പ്രസിന്റെ സ്‌ക്രീൻ ലൈവ്' സെഷനിൽ സംസാരിക്കവേ ശ്രദ്ധ കപൂർ പറ‍ഞ്ഞു.

ശ്രദ്ധ കപൂർ പറഞ്ഞത്:

സ്ത്രീ 3 യുടെ കഥ കിട്ടിയിട്ടുണ്ടെന്ന് അമർ സാർ എന്നോട് പറഞ്ഞപ്പോൾ ഞാൻ വളരെ ആവേശത്തിലായി. കാരണം അതും വളരെ മികച്ച ഒരു സിനിമയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതെന്താണെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്.

സ്ത്രീയെക്കുറിച്ചും സ്ത്രീ 2 വിന്റെ വിജയത്തെക്കുറിച്ചും ശ്രദ്ധ ചടങ്ങിൽ സംസാരിച്ചു. ഇതുപോലൊരു തിരക്കഥ ഞാൻ ഇതുവരെ കേട്ടിട്ടില്ലെന്നാണ് ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയത്. കഥ കേട്ട് ഞാൻ ഇരിക്കുന്ന സോഫയിൽ നിന്ന് തന്നെ വീണു പോയി. അവർ എനിക്ക് അടുത്തേക്ക് ഈ കഥയുമായി എത്തിയല്ലോ എന്നോർത്ത് എനിക്ക് വളരെ സന്തോഷം തോന്നി. ഈ സിനിമയിലെ സംഭാഷണവും സീനും എല്ലാം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഞാൻ ഒത്തിരി ചിരിച്ചു. ചിത്രത്തിലെ എന്റെ നിഗൂഡമായ കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആദ്യ ഭാഗത്തിനു ലഭിച്ച സ്നേഹവും അംഗീകാരങ്ങളും വളരെ വലുതാണ്. എല്ലാം അവിടെനിന്നാണ് തുടങ്ങിയത്. മാത്രമല്ല ഈ ചിത്രത്തിന് ഒരു സീക്വൽ ഉണ്ടാക്കിയെടുത്ത ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിച്ചേ മതിയാവൂ. വെറുതേ ഒരു രണ്ടാം ഭാഗം ഉണ്ടാക്കുന്നതിൽ കാര്യമില്ല. ആളുകളെ തിയേറ്ററുകളിൽ എത്തിക്കാനും അഭിനന്ദനം നേടാനും വേണ്ടി അതിലെന്തെങ്കിലും ഉണ്ടായേ മതിയാവൂ. എന്റർടെയിനിങ് ഘടകങ്ങളും, മികച്ച ഡയലോഗുകളും ചിത്രത്തിൽ ഉണ്ടായിരുന്നു. അതൊരു മികച്ച ടീം വർക്കാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമയുടെ ഭാ​ഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഒരു നല്ല സിനിമ എല്ലാക്കാലത്തും വിജയിക്കുമെന്നാണ് ‍ഞാൻ വിശ്വസിക്കുന്നത്. ശ്രദ്ധ പറഞ്ഞു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT