Film News

'ജൂറിയുടേത് വ്യക്തിപരമായ അഭിപ്രായം'; സര്‍ദാര്‍ ഉദ്ധമിന് ഓസ്‌കാര്‍ എന്‍ട്രി ലഭിക്കാത്തതില്‍ സംവിധായകന്‍

94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഇന്ത്യന്‍ എന്‍ട്രിയായി സര്‍ദാര്‍ ഉദ്ധം തിരഞ്ഞെടുക്കാത്തതിന്റെ കാരണം കഴിഞ്ഞ ദിവസമാണ് ജൂറി അംഗങ്ങള്‍ അറിയിച്ചത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ആസ്പദമായി ഒരുക്കിയ ചിത്രത്തില്‍ ബ്രിട്ടീഷ് വിദ്വേഷം പ്രകടമാണെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ഷൂജിത്ത് സിര്‍ക്കാര്‍ ജൂറിയുടെ തീരുമാനത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ന്യൂസ് 18നോട് വിഷയത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു പ്രതികരണം.

'അതൊരു വ്യക്തിപരമായ അഭിപ്രായമാണ്. എനിക്കതില്‍ ഒന്നും പറയാനില്ല. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമയെ കുറിച്ച് എനിക്ക് അറിയാവുന്നതാണ്. ആ സിനിമ തിരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ജൂറിയുടെ തീരുമാനത്തോട് യോജിക്കുന്നു.' - ഷൂജിത്ത് സിര്‍ക്കാര്‍

അതേസമയം ആരാധകര്‍ ജൂറിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ചിത്രം വിപ്ലവകാരിയായ സര്‍ദാര്‍ ഉദ്ധം സിങ്ങിന്റെ കഥയാണ് പറയുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈക്കിള്‍ ഒഡ്വയറെ കൊലപ്പെടുത്തിയ സ്വാതന്ത്ര്യ സമര സേനാനിയാണ് സര്‍ദാര്‍ ഉദ്ധം സിങ്ങ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്.

വിക്കി കൗശലിന്റെ സര്‍ദാര്‍ ഉദ്ധമിനൊപ്പം വിദ്യാ ബാലന്റെ ഷേര്‍ണിയും ഓസ്‌കാര്‍ എന്‍ട്രിയുടെ അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ തമിഴ് ചിത്രമായ കൂഴങ്കലാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജൂറി തിരഞ്ഞെടു്ത്തത്. വിനോത് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍.'ജൂറിയുടേത് വ്യക്തിപരമായ അഭിപ്രായം'; സര്‍ദാര്‍ ഉദ്ധമിന് ഓസ്‌കാര്‍ എന്‍ട്രി ലഭിക്കാത്തതില്‍ സംവിധായകന്‍

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT