Film News

'ഭയപ്പെടുത്തിയ അനുഭവം'; മണിചിത്രത്താഴിലെ ഐക്കോണിക് ഗാനരംഗത്തെക്കുറിച്ച് ശോഭന

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സെെക്കോളജിക്കല്‍ ത്രില്ലറുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഫാസില്‍ ചിത്രമാണ് മണിചിത്രത്താഴ്. ചിത്രത്തിലെ ക്ലൈമാക്‌സിന് മുന്‍പുള്ള 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന ഗാനരംഗം ശോഭന എന്ന നടിയുടെ നൃത്തരംഗങ്ങള്‍കൊണ്ട് അനശ്വരമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നായിരുന്നു. 1993-ല്‍ റിലീസായ ചിത്രം മൂന്നുപതിറ്റാണ്ട് പിന്നിടാനിരിക്കെ, ആ ഗാനരംഗത്തിന്റെ ഓര്‍മ്മ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ശോഭന. താനും നടന്‍ ശ്രീധറും നൃത്തം ചെയ്യുന്ന ആ രംഗം ഭയപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറയുന്നത്.

ചിത്രത്തില്‍ ശോഭനയുടെ കഥാപാത്രമായ 'ഗംഗ' പൂര്‍ണ്ണമായി നാഗവല്ലിയായി മാറുന്നത് ഈ ഗാനരംഗത്തിലാണ്. നവരാത്രി മണ്ഡപത്തിലെ മനോഹരമായ കറുത്ത് മിനുസമുള്ള ഒരു നിലത്തിലാണ് നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഈ നിലം തിളങ്ങുന്നത് എണ്ണ വീണതിനാലാണ് എന്ന് വീഡിയോയില്‍ ശോഭന ചൂണ്ടിക്കാട്ടുന്നു. 'വഴുക്കലുള്ള ആ തറയിലാണ് ഞാനും ശ്രീധര്‍ജിയും നൃത്തം ചെയ്യേണ്ടിയിരുന്നത്. ശരിക്കും ഭയപ്പെടുത്തിയ ഒരു അനുഭവം തന്നെയായിരുന്നു', അതെന്നും ശോഭന പറയുന്നു.

1993-ല്‍ മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുന്ന ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ശോഭന സ്വന്തമാക്കിയിരുന്നു. സാമ്പത്തിക വിജയത്തിന് പുറമെ മികച്ച നിരൂപക പ്രശംസയും നേടിയ ചിത്രം ബോളിവുഡില്‍ ഉള്‍പ്പടെ നാലോളം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. സുപ്രധാനമായ ക്ലൈമാക്‌സ് രംഗമടക്കം, ചിത്രത്തിലെ പ്രധാനപ്പെട്ട പല സീനുകളും ചിത്രീകരിച്ചത് തിരുവനന്തപുരത്തെ പത്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തുറയിലെ ഹില്‍ പാലസിലുമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT