Film News

'ചിരിച്ചത് ഒരേയൊരു സീനില്‍, അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തം, മോഹന്‍ലാല്‍ എന്ന താരോദയത്തിന്റെ കാരണം'; ഷിബു ചക്രവര്‍ത്തി

സൂപ്പര്‍ഹിറ്റ് ചിത്രം രാജാവിന്റെ മകനില്‍ നായകനായി മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അദ്ദേഹം ഡേറ്റ് നല്‍കാത്തതിനാല്‍ ചിത്രം മോഹന്‍ലാലിനെ തേടിയെത്തുകയായിരുന്നു. മോഹന്‍ലാലിന് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യാന്‍ പറ്റുമെന്നുള്ളതിന്റെ തുടക്കമായിരുന്നു അതെന്നും സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ഷിബു ചക്രവര്‍ത്തി പറഞ്ഞു.

രാജാവിന്റെ മകന് വേണ്ടി മമ്മൂട്ടി ഡേറ്റ് നല്‍കാതിരുന്നതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍, 'രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. ആറോ ഏഴോ ചിത്രമായിരുന്നു ഒരുപോലെ പൊളിഞ്ഞത്. ഈ സമയത്താണ് അടുത്ത പടവുമായി എത്തുന്നത്. അതുകൊണ്ട് മമ്മൂക്ക ഡേറ്റ് കൊടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഈ തിരക്കഥ കൊണ്ട് ഗുണം കിട്ടിയത് മോഹന്‍ലാലിന് ആയിരുന്നു.

അതുവരെ പുറത്ത് വന്ന പ്രിയന്‍ ചിത്രങ്ങള്‍ക്ക് ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു. ഒരു കൂട്ടം തമാശ പടങ്ങളുടെ ഗ്രൂപ്പില്‍ നിന്നായിരുന്നു മോഹന്‍ലാല്‍ വന്നത്. എന്നാല്‍ അങ്ങനെ വന്ന മോഹന്‍ലാലിന്റെ ഇമേജില്‍ ഒരിക്കലും ഒരാളും രാജാവിന്റെ മകന്‍ പേലുള്ള ചിത്രം ചിന്തിക്കില്ല. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്ന മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അത് മോഹന്‍ലാലിലേക്ക് വന്നപ്പോള്‍ അതുവരെ ആരും കാണാത്ത നടന്റെ മുഖമായിരുന്നു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്.

സിനിമയില്‍ ഓരേയൊരു സീനില്‍ മാത്രമാണ് മോഹന്‍ലാല്‍ ചിരിക്കുന്നത്. അതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തത്. എന്നാല്‍ രാജാവിന്റെ മകനില്‍ വന്നപ്പോള്‍ ഒരേയൊരു സീനില്‍ മാത്രമാണ് അദ്ദേഹം ചിരിക്കുന്നത്. ബാക്കി ആ സിനിമയില്‍ മോഹന്‍ലാല്‍ ചിരിക്കുന്ന രംഗങ്ങളില്ല. ആ ഒരു മാറ്റം മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് കാരണമായി. അതുപോലെ തന്നെ മറ്റൊരു പാറ്റേണിലുളള ചിത്രങ്ങളും ഉണ്ടായി. മോഹന്‍ലാലിന് എല്ലാ തരത്തിലുമുളള ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നുള്ളതിന്റെ തുടക്കമായിരുന്നു രാജാവിന്റെ മകന്‍', ഷിബു ചക്രവര്‍ത്തി പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT