Film News

ധൈര്യമായിരിക്കുക, നിർഭയനാവുക; വിദ്യാബാലൻ ചിത്രം ഷെർണ്ണി ട്രെയ്‌ലർ; സംവിധാനം- അമിത് മസൂർക്കർ

ബോളിവുഡ് താരം വിദ്യാ ബാലന്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണ്ണിയുടെ ട്രെയിലർ റിലീസ് ചെയ്തു. ധൈര്യമായിരിക്കുക, നിർഭയനാവുക എന്ന ക്യാപ്‌ഷൻ നൽകി കൊണ്ടാണ് സിനിമയുടെ ട്രെയ്‌ലർ വിദ്യ ബാലൻ പങ്കുവെച്ചിരിക്കുന്നത്. ന്യൂട്ടന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷെർണി. ചിത്രം ആമസോണ്‍ പ്രൈമിൽ ജൂൺ പതിനെട്ടിന് റിലീസ് ചെയ്യും.

ഗ്രാമീണരെ ആക്രമിക്കുന്ന കടുവയെ കണ്ടെത്താനായി ചുമതലപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് വിദ്യ ബാലൻ അവതരിപ്പിക്കുന്നത് . ഒരു വനിതാ ഉദ്യോഗസ്ഥയായതുകൊണ്ട് തന്നെ വിദ്യാബാലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നതായി ട്രെയിലറിൽ കാണുന്നുണ്ട്.

ടി സീരീസും അബാൻഡാന്റിയ എന്റർടൈന്റ്‌മെന്റും സംയുക്തമായാണ് നിർമ്മാണം നിർവഹിക്കുന്നത്. ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്‌, ഇള അരുൺ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ഏറ്റവും സവിശേഷമായ കഥയാണ് ഷെർണിയിൽ അവതരിപ്പിക്കുന്നത്, അമിത്തിന്റെ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാന്റിയ എന്റർ‌ടൈൻ‌മെൻറ് സ്ഥാപകൻ വിക്രം മൽ‌ഹോത്ര പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

സുലൈമാനി ഖീദാ, ന്യൂട്ടൺ എന്നീ ചിത്രങ്ങൾക്ക് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഷെർണി. ശകുന്തള ദേവിയുടെ ബയോപിക് ആയിരുന്നു വിദ്യ ബാലന്റേതായി റിലീസ് ചെയ്ത അവസാനത്തെ ചിത്രം. ആമസോൺ പ്രൈമിലായിരുന്നു ശകുന്തള ദേവി റിലീസ് ചെയ്തത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT