Film News

'പത്മരാജന്റെ തൂലികയിൽ നിന്നുണ്ടായ കഥ മലയാളമേറ്റടുത്തിരിക്കുന്നു' ; പ്രാവിനെ പ്രശംസിച്ച് ഷാനിമോൾ ഉസ്മാൻ

അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവിന് അഭിനന്ദനങ്ങളുമായി മുൻ എം എൽ യും പ്രമുഖ രാഷ്ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്മാൻ. നീണ്ട 35 വർഷത്തിന് ശേഷം താൻ തിയറ്ററിൽ പോയി കണ്ട സിനിമയാണ് പ്രാവെന്നും പത്മരാജന്റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളമേറ്റടുത്തിരിക്കുന്നുയെന്ന് ഷാനിമോൾ പറഞ്ഞു. പവിത്രമായ പ്രണയവും മദ്യത്തിന്റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ഷാനിമോൾ അഭിനന്ദനക്കുറിപ്പിൽ പറയുന്നു.

ഷാനിമോൾ ഉസ്മാന്റെ കുറുപ്പിന്റെ പൂർണ രൂപം :

നീണ്ട 35 വർഷത്തിന് ശേഷം തിയറ്ററിൽ പോയി ഞാൻ പ്രാവ് എന്ന സിനിമ കണ്ടു. യുഗപ്രതിഭയായ പത്മരാജന്റെ തൂലികയിൽ നിന്നും പിറവി കൊണ്ട കഥ എന്ന നിലയിൽ തന്നെ ഈ ചലച്ചിത്രം മലയാളം ഏറ്റെടുത്തിരിക്കുന്നു. പുതുമുഖങ്ങളായ ആദർശ് രാജയും യാമി സോനയും ഇന്നത്തെ യുവതലമുറയുടെ പ്രതിനിധികളാണ്. അവരുടെ അഭിനയ മികവ് കണ്ടറിയേണ്ടത് തന്നെയാണ്. പവിത്രമായ പ്രണയവും മദ്യത്തിന്റെ മദ്ധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഇതിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ഒരു പ്രമേയമാക്കിയിട്ടുള്ള. കേരളത്തിൽ പൊരുതി ജയിക്കുന്ന ഒരു പെൺകുട്ടിയെയും ഇവിടെ കാണാം. ആത്മസംഘർഷത്തിൽ നട്ടംതിരിയുന്ന ചെറുപ്പക്കാർക്ക് പ്രചോദനമാകുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കൽ, നിഷാ സാരംഗ്, തകഴി രാജശേഖരൻ, മനോജ് കെ യു, സാബുമോൻ എന്നിവർ അഭിനയത്തിനപ്പുറം ജീവിക്കുകയായിരുന്നു. അവരെയും എഴുതിയ കാലത്തിനേക്കാൾ വായിക്കുന്ന കാലഘട്ടിലാണ് കഥയുടെ പ്രസക്തി എന്ന് ബോധ്യപ്പെടുത്തിയ ഡയറക്ടർ നവാസ് അലിയേയും അഭിനന്ദിക്കുന്നു. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മുഴുവൻ കലാകാരന്മാരെയും കലാകേരളത്തിന് മുതൽക്കൂട്ടാണ്. ഈ ചലച്ചിത്രത്തിന് എല്ലാ വിധ ഭാവുകങ്ങളും.

സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും സംഗീതം ബിജിബാലുമാണ് നിർവഹിക്കുന്നത്.

ഗാനരചന : ബി.കെ. ഹരിനാരായണൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ

20 പരിപാടികള്‍ക്ക് ഒരേ സമയം ആതിഥേയത്വം, ദുബായ് എക്സിബിഷന്‍ സെന്‍റർ ഒരുങ്ങുന്നു

കോമഡി ഉണ്ട്, ഹൊറർ ഉണ്ട്, ഫാന്റസി ഉണ്ട്; ഹലോ മമ്മി നാളെ മുതൽ തിയറ്ററുകളിൽ

ഹലോ മമ്മി വരുന്നത് പേടിപ്പിക്കാനല്ല, ചിരിപ്പിക്കാൻ വൈശാഖ് എലൻസ് അഭിമുഖം

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

SCROLL FOR NEXT