Film News

ഷെയിന്‍ നിഗത്തിനെതിരെ കൂടുതല്‍ നിര്‍മ്മാതാക്കളുടെ പരാതി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം ഇന്ന്, പിന്തുണക്കില്ലെന്ന് താരസംഘടന 

THE CUE

ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടിക്ക് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരുങ്ങുന്നു. എല്ലാ സിനിമകളില്‍ നിന്നും ഷെയിന്‍ നിഗത്തെ ഒഴിവാക്കാനുള്ള തീരുമാനമായിരിക്കില്ല, പകരം ഷെയിന്‍ നിഗം മൂലം മുടങ്ങിപ്പോയ വെയില്‍,ഉല്ലാസം എന്നീ സിനിമകള്‍ തീര്‍ക്കാതെ മറ്റ് സിനിമകള്‍ തുടങ്ങേണ്ടതില്ല എന്ന തീരുമാനത്തിലേക്കായിരിക്കും നിര്‍മ്മാതാക്കള്‍ എത്തുക എന്നറിയുന്നു. സിനിമകള്‍ക്കുണ്ടായ നഷ്ടം ഷെയിന്‍ നിഗം നികത്തണമെന്നതടക്കം ഉപാധികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ശരത് സംവിധാനം ചെയ്യുന്ന വെയില്‍, ഉല്ലാസം എന്നീ സിനിമകളാണ് ഷെയിന്‍ പൂര്‍ത്തിയാകാത്തത്. വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് (ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്), ഉല്ലാസത്തിന്റെ നിര്‍മ്മാതാവ് (ക്രിസ്റ്റി കൈതമറ്റം) എന്നിവര്‍ പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചിട്ടുണ്ട്. ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് സുബൈറുമായി ഷെയിന്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്.

വെയില്‍ എന്ന സിനിമയുമായി നിസഹകരിച്ച് ചിത്രീകരണം തടസപ്പെടുന്ന രീതിയില്‍ മുടി മുറിച്ച രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്നായിരുന്നു വിവാദത്തിന് തുടക്കം. പിന്നീട് താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച് ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഷെയിന്‍ നിഗം രണ്ടാം ഘട്ട ചിത്രീകരണത്തോട് സഹകരിച്ചില്ലെന്നാണ് സംവിധായകനും നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചത്.

വെയില്‍ എന്ന സിനിമയുടെ സെറ്റില്‍ മാനസിക പീഡനമുണ്ടായതിനാല്‍ പ്രതിഷേധിക്കുന്നുവെന്ന് കാണിച്ച് സിനിമയുടെ ചിത്രീകരണം മുടങ്ങുന്നവിധം മുടിയും താടിയും വെട്ടിയതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. ആമസോണ്‍ പ്രൈമുമായി സ്ട്രീമിംഗിന് ദിവസം നിശ്ചയിച്ച് ധാരണയിലെത്തുകയും റിലീസ് ദിവസം നിശ്ചയിക്കുകയും ചെയ്തിരിക്കുന്ന സിനിമ മുടങ്ങുന്നത് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വിലയിരുത്തുന്നത്. 25 ലക്ഷം രൂപയ്ക്ക് ഷെയിന്‍ നിഗം കരാര്‍ ചെയ്ത സിനിമയായ ഉല്ലാസത്തിന്റെ ചിത്രീകരണത്തിന് ശേഷം 45 ലക്ഷം പ്രതിഫലമായി വേണമെന്ന് ആവശ്യപ്പെടുന്ന ശബ്ദ രേഖ ബുധനാഴ്ച പുറത്തുവന്നിരുന്നു. പ്രൊജക്ട് ഡിസൈനര്‍ ഷാഫി ചെമ്മാടുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തുടര്‍ച്ചയായി നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവച്ച് സിനിമ തടസ്സപ്പെടുന്ന സാഹചര്യം നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന ഗൗരവത്തോടെയാണ് കാണുന്നത്.

രാവിലെ കൊച്ചിയിലാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് എക്‌സിക്യുട്ടീവ് കമ്മിറ്റി. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ പരാതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സംഘടന.

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

SCROLL FOR NEXT