Film News

'സ്ത്രീകള്‍ ഈ സിനിമ കാണരുത്, ടിക്കറ്റിന് 50 രൂപ'; സമ്പാദ്യമെല്ലാം ചെലവഴിച്ച് എടുത്ത സിനിമയെന്ന് ഷക്കീല

ഷക്കീല നിര്‍മ്മിച്ച 'ലേഡീസ് നോട്ട് അലൗഡ്' എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോകള്‍ വഴി റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതിനിടെ ചിത്രം ദയവായി സ്ത്രീകള്‍ കാണരുതെന്ന അഭ്യര്‍ത്ഥനയുമായി ഷക്കീല രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. തന്റെ എല്ലാ സമ്പാദ്യവും സിനിമയ്ക്കായി ചെലവഴിച്ചുവെന്നും, പലിശയ്ക്ക് പണമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും ഷക്കീല പറയുന്നുണ്ട്.

'ഇതൊരും അഡല്‍റ്റ് കോമഡി സിനിമയാണ്, ഒരുപാട് കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധികള്‍ക്കും പിന്നാലെയാണ് സിനിമ എത്തുന്നത്. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കടക്കാര്‍ മൂലമുള്ള പ്രതിസന്ധി വേറെയും. അങ്ങനെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ്. ദയവായി ഈ സിനിമ കാണുക. ഇല്ലെങ്കില്‍ എനിക്ക് അടുത്ത സനിമ നിര്‍മ്മിക്കാനാകില്ല', ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞു.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. എന്നാല്‍ ഇതുവരെ സെന്‍സര്‍ ചെയ്തിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷന്‍സ് ഉള്‍പ്പെടെ ചിത്രം പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയായി. എന്നാല്‍ സെന്‍സര്‍ ചെയ്യാന്‍ ഒന്നര വര്‍ഷം വേണ്ടിവന്നു. സെന്‍സര്‍ഷിപ്പിനായി ചിത്രത്തിന് ഹൈദരാബാദ്, ചെന്നൈ, ബോംബെ, ഡല്‍ഹി എന്നിവിടങ്ങളില്‍ പോകേണ്ടിവന്നു. എന്നിട്ടും ഈ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിച്ചില്ല. അതോടെ അതും അവസാനിച്ചു. കൊവിഡും കൂടി വന്നതോടെ പ്രശ്‌നങ്ങള്‍ ഇരട്ടിയായി. പിന്നീടാണ് ചിത്രം ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാമെന്ന് അറിയുന്നത്. സെന്‍സര്‍ഷിപ്പ് ഇല്ലാതെ ഞങ്ങള്‍ ഈ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ ടിക്കറ്റിന് 50 രൂപ മാത്രമാണ്. സിനിമ എല്ലാവരും കാണണം, നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം', ഷക്കീല പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലാണ് സിനിമ സ്ത്രീകള്‍ കാണരുതെന്ന് ഷക്കീല പറയുന്നത്. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സായ് റാം ദസാരി നേരത്തെ അറിയിച്ചിരുന്നു. കാവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പം ചേര്‍ന്നാണ് ഷക്കീല ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT