Film News

25 കോടി കളക്ഷന്‍ പിന്നിട്ട് 'കാപ്പ'; വിജയ പാതയില്‍ വീണ്ടും ഷാജി കൈലാസ് - പൃഥ്വിരാജ് കൂട്ടുകെട്ട്

തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ച് സംവിധായകന്‍ ഷാജി കൈലാസ്. 2022 ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ രണ്ടാം ആഴ്ച പിന്നിടുകയാണ്. ഈ ഘട്ടത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് ചിത്രം 25 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് സംവിധായകന്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ക്ക് നന്ദിയറിച്ചുകൊണ്ടാണ് ഷാജി കൈലാസ് ഈ വിവരം പങ്കുവച്ചത്.

'പുതുവര്‍ഷത്തിലും നിലയ്ക്കാത്ത ആവേശമായി കാപ്പ പ്രദര്‍ശനം തുടരുന്നു' എന്ന സന്തോഷം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'കൊട്ട മധു' എന്ന ഗുണ്ടാനേതാവായി പൃഥ്വിരാജ് സ്‌ക്രീനിലെത്തിയ ചിത്രം ആദ്യ നാല് ദിവസത്തില്‍ തന്നെ 5.50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, 'കാപ്പ'യ്ക്ക് മുന്‍പ് ഇരുവരുമൊന്നിച്ച 'കടുവ' അമ്പത് കോടിയിലധികം കളക്ഷനുമായി കഴിഞ്ഞ വര്‍ഷത്തെ മൂന്നാമത്തെ വലിയ ചിത്രമായി കളക്ഷന്‍ റെക്കോര്‍ഡില്‍ ഇടം പിടിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷന്‍ എന്റര്‍ടെയ്‌നറായ 'കാപ്പ'യില്‍ പൃഥ്വിരാജിന് പുറമെ, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി ആര്‍ ഇന്ദുഗോപന്റെ തന്നെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തിലുള്ള തിയറ്റര്‍ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്നാണ് 'കാപ്പ'യുടെ നിര്‍മ്മാണം. സരിഗമയും, തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം, ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോയും പുറത്തുവന്നിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT