അടുത്ത ചിത്രം ഏതെന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല
സീറോ എന്ന സിനിമയുടെ പരാജയവും തുടര്‍പരാജയങ്ങളും ബോളിവുഡിന്റെ കിംഗ് ഖാനായി വിശേഷിപ്പിക്കുന്ന ഷാരൂഖ് ഖാനെ ചെറുതൊന്നുമല്ല തളര്‍ത്തിയത്. പത്ത് മാസമായി സിനിമയില്‍ സംഭവിച്ച ഇടവേള എപ്പോള്‍ അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കുന്നില്ല ഷാരൂഖ്. ഒരു സിനിമ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനകം പുതിയ പ്രൊജക്ടിലേക്ക് കടക്കുന്ന ഷാരൂഖ് ഖാന്‍ അടുത്ത ചിത്രം ഏതെന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.
പുതിയ ചിത്രം ഉടനെ ചെയ്യാന്‍ തോന്നുന്നില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണെന്നും ഫിലിം ഫെയര്‍ അഭിമുഖത്തില്‍ ഷാരൂഖ് പറയുന്നു.
നിലവില്‍ ഏതാണ് അടുത്ത സിനിമയെന്ന് തീരുമാനിച്ചിട്ടില്ല. എല്ലായ്‌പ്പോഴും ഒരു സിനിമ കഴിഞ്ഞാല്‍ മൂന്നോ നാലോ മാസത്തിനകം അടുത്ത സിനിമയിലേക്ക് കടക്കാറുണ്ട്. ഇപ്പോള്‍ അത്തരമൊരു മാനസികാവസ്ഥയില്‍ അല്ല. ഹൃദയം അതിന് അനുവദിക്കുന്നില്ല. സിനിമകള്‍ കാണാനും, പുറത്ത് പോകാനും, വായിക്കാനും കഥകള്‍ കേള്‍ക്കാനുമാണ് തോന്നുന്നത്. മക്കള്‍ കോളേജിലെത്തിയിരിക്കുന്നു. മകന്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്ഷാരൂഖ് ഖാന്‍
ഡോണ്‍ സീരീസിലെ മൂന്നാം ഭാഗം ഷാരൂഖിനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് നിഷേധിക്കപ്പെട്ടിരുന്നു. രാകേഷ് ഷര്‍മ്മ ബയോപിക് സാരേ ജഹാംസേ അച്ഛാ ഷാരൂഖ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഷാരൂഖിന് പകരം വിക്കി കൗശാല്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജയ് ലീലാ ബന്‍സാലി, ഫറാ ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ സിനിമകള്‍ ഉണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ഇവര്‍ മറ്റ് പ്രൊജക്ടുകളിലേക്ക് കടന്നുവെന്നാണ് അറിയുന്നത്.
200 കോടി ബജറ്റില്‍ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ ബോക്‌സാഫീസില്‍ മൂക്കുകുത്തിയിരുന്നു. കത്രീന കൈഫും അനുഷ്‌ക ശര്‍മയും അടങ്ങുന്ന വന്‍താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. 2018 ഒക്ടോബറിലാണ് ഷാരൂഖ് ചിത്രം സീറോ പൂര്‍ത്തിയായത്. ഇതിന് ശേഷം ഷാരൂഖ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഷാരൂഖിന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കരിയറില്‍ തിരിച്ചുവരവിന് കരണ്‍ ജോഹറും ഫര്‍ഹാന്‍ അക്തറും അടങ്ങുന്ന സുഹൃത്തുക്കള്‍ സിനിമ പ്ലാന്‍ ചെയ്യുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. സ്റ്റീരിയോടൈപ്പ് റോളുകളില്‍ നിന്ന് മാറി ചെയ്ത സിനിമകള്‍ തിരിച്ചടിയായതാണ് ഷാരൂഖിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.
സീറോ പരാജയം തന്നിലുണ്ടാക്കിയ ആഘാതം വലുതാണെന്ന് സിആര്‍ഐ ഹിന്ദിക്ക് നല്‍കിയ അഭിമുഖത്തിലും ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പരാജയം തന്നെ സാരമായി ബാധിച്ചു എന്നും അതിനാല്‍ പുതിയ സിനിമകളോട് താല്പര്യം തോന്നുന്നുമില്ലെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്. സീറോയുടെ പരാജയത്തിന് ശേഷം താന്‍ സിനിമയില്‍ നിന്ന് അകന്നു നില്ക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി വേറൊന്നും ചെയ്യാനില്ല.