Film News

നികുതിയടക്കുന്ന താരങ്ങളിലും ഷാരുഖ് തന്നെ ഒന്നാമൻ, സൽമാൻ ഖാനെ പിന്തള്ളി വിജയ് രണ്ടാമത്; മോഹൻലാലും പട്ടികയിൽ

ഈ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോര്‍ച്യൂണ്‍ ഇന്ത്യ. സിനിമാ - കായിക മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഷാരുഖ് ഖാനാണ് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന സിനിമാ താരം. 92 കോടി രൂപ നടന്‍ നികുതിയടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സമ്പന്നരായ സിനിമാ താരങ്ങളുടെ ഈ വര്‍ഷത്തെ പട്ടികയിലും ഷാരുഖ് ഒന്നാം സ്ഥാനത്തായിരുന്നു. 80 കോടി രൂപ നികുതിയടച്ച് തമിഴകത്തിന്റെ സ്വന്തം നടന്‍ വിജയ് ആണ് രണ്ടാം സ്ഥാനത്ത്. സല്‍മാന്‍ ഖാനെ പിന്തള്ളിയാണ് വിജയ് പട്ടികയില്‍ മുന്നിലെത്തിയത്. തൊട്ടു പിന്നാലെയുള്ള സല്‍മാന്‍ ഖാന്‍ 75 കോടി രൂപ നികുതി അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍ 71 കോടി രൂപയും അജയ് ദേവ്ഗണ്‍ 42 കോടി രൂപയും നികുതി കൊടുത്തിട്ടുണ്ട്.

36 കോടി രൂപ നികുതി നല്‍കി രണ്‍ബീര്‍ കപൂറും 28 കോടി രൂപ നികുതിയടച്ച് ഹൃത്വിക് റോഷനും പട്ടികയിലുണ്ട്. അല്ലു അര്‍ജുന്‍, ഷാഹിദ് കപൂര്‍, പങ്കജ് ത്രിപാഠി, ആമിര്‍ ഖാന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് നടൻമാർ . മലയാളത്തിന്റെ മോഹന്‍ലാലും ഇത്തവണ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. 14 കോടി രൂപ മോഹന്‍ലാല്‍ നികുതിയായി അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുക തന്നെയാണ് അല്ലു അര്‍ജുനും ഷാഹിദ് കപൂറും നികുതിയായി അടച്ചിരിക്കുന്നത്. കരീന കപൂറാണ് ഈ പട്ടികയില്‍ മുന്‍പന്തിയിലുള്ള ബോളിവുഡ് നടി. 20 കോടി രൂപയാണ് താരം നികുതി അടച്ചിരിക്കുന്നത്. കിയാര അദ്വാനിയും, കത്രീന കപൂറുമാണ് പട്ടികയിലുള്ള മറ്റ് നടിമാര്‍. ടെലിവിഷന്‍ അവതാരകനും കൊമേഡിയനുമായ കപില്‍ ശര്‍മ്മ 26 കോടി രൂപ നികുതി നല്‍കിക്കൊണ്ട് ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ പട്ടികയിലുണ്ട്.

വിരാട് കോഹ്ലിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന കായിക താരം. 66 കോടി രൂപയാണ് കോഹ്ലി നികുതിയായി അടച്ചിട്ടുള്ളത്. മഹേന്ദ്ര സിംഗ് ധോണി 38 കോടിയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 28 കോടിയും നികുതി അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൗരവ് ഗാംഗുലി, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരാണ് പട്ടികയിലുള്ള മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT