Film News

ഈ നായകന്‍ സെല്‍വരാഘവനാണ്, അരിവാളും തോക്കുമായി കീര്‍ത്തി സുരേഷും, തമിഴ് സ്‌ക്രീനിലെ അപ്രതീക്ഷിത അരങ്ങേറ്റം

തമിഴ് നവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ സെല്‍വരാഘവന്‍ നായകനായി സ്‌ക്രീനിലെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ നടി കീര്‍ത്തി സുരേഷിനൊപ്പമാണ് സെല്‍വയുടെ അഭിനേതാവായുള്ള അരങ്ങേറ്റം. സാനി കയിധം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചോര പുരണ്ട കത്തിയുമായി സെല്‍വരാഘവനും അരിവാളും തോക്കുമായി കീര്‍ത്തിയും ഒരു ഗ്യാംഗിന് അഭിമുഖമായി നില്‍ക്കുന്നതാണ് പോസ്റ്റര്‍.

Saani Kaayidham

ക്രൈം ആക്ഷന്‍ ഡ്രാമയാണ് സാനി കയിധം. തരാമണി ഫെയില്‍ വസന്ത് രവിയെ നായകനാക്കി റോക്കി എന്ന ചിത്രമൊരുക്കിയ അരുണ്‍ മാതേശ്വരനാണ് സാനി കയിധം സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ക്രൈം ഡ്രാമയാണ് സാനി കയിധം എന്ന് അരുണ്‍ മാതേശ്വരന്‍. കീര്‍ത്തിയും സെല്‍വയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. സെല്‍വയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് ഈ ഘട്ടത്തില്‍ അരുണ്‍ തയ്യാറല്ല.

1980കളില്‍ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ. ന്യൂ അഡ്വഞ്ചര്‍ ബിഗിന്‍സ് എന്നാണ് സെല്‍വരാഘവന്‍ അഭിനയിക്കാനുള്ള തീരുമാനത്തെ വിശേഷിപ്പിച്ചത്. ധനുഷിന്റെ സഹോദരന്‍ കൂടിയായ സെല്‍വരാഘവന്‍ കാതല്‍ കൊണ്ടേന്‍, സെവന്‍ ജി റെയിന്‍ബോ കോളനി, പുതുപ്പേട്ടൈ, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന, ഇരണ്ടാം ഉലകം എന്നീ സിനിമകളിലൂടെയാണ് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സൂര്യയെ നായകനാക്കി എന്‍ജികെ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഒടുവില്‍ സെല്‍വരാഘവന്റെ സംവിധാനത്തില്‍ പുറത്തുവന്നത്. എസ് ജെ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി നെഞ്ചം മറപ്പതില്ലേ എന്ന ചിത്രമാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്.

ആമസോണ്‍ പ്രൈം പ്രിമിയര്‍ ചെയ്ത പെന്‍ഗ്വിന്‍ ആണ് കീര്‍ത്തി സുരേഷിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ഗുഡ് ലക്ക് സഖി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിലെ നായികയും കീര്‍ത്തി സുരേഷാണ്.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT