Film News

'ഭാവനയുള്ളിടത്ത് നമ്മളോടിയെത്തും, അങ്ങനൊരു വൈബാണ്', പഴയ പെണ്‍കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലാണെന്ന് സയനോരയും ശില്‍പ്പ ബാലയും

അതിജീവിതയിലേക്കുള്ള ഭാവനയുടെ യാത്ര എളുപ്പമല്ലായിരുന്നുവെന്ന് സുഹൃത്തുക്കളായ സയനോരയും ശില്‍പ ബാലയും. ഒരു സംഭവത്തെ കുറിച്ച് ആള്‍ക്കാരോട് വീണ്ടും വീണ്ടും വിശദമാക്കിക്കൊടുക്കാനുള്ള ധൈര്യം അവള്‍ക്ക് മാത്രമേയുള്ളൂ. ഞങ്ങളില്‍ മറ്റൊരാള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍ ഇത്രയും ധൈര്യത്തോടെ മുന്നില്‍ വരാന്‍ സാധിക്കുകയില്ലെന്നും തങ്ങളുടെ പഴയ സുഹൃത്തിനായി കാത്തിരിക്കുകയാണെന്നും ഇരുവരും ദ ക്യു ഓണ്‍ ചാറ്റില്‍ പറഞ്ഞു.

ഒരു പെണ്‍കുട്ടിക്ക് അവളനുഭവിച്ച ശാരീരിക ആക്രമണങ്ങളെക്കാള്‍ അവള്‍ക്കേറ്റ മാനസിക ആഘാതമാണ് അവളെ കൂടുതല്‍ ബാധിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ചില സമയങ്ങളില്‍ ആ ഒരു ഇന്‍സിഡന്റിനെ ചോദ്യം ചെയ്യുന്നതാകാം. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതെന്നത് വലിയൊരു ആഘാതം സൃഷ്ടിക്കുന്ന ഒന്നാണെന്നും ഇരുവരും പറഞ്ഞു.

സയനോരയുടെയും ശില്പ ബാലയുടെയും വാക്കുകള്‍

ഭാവനയൊരു ഹാപ്പി സോള്‍ ആയിരുന്നു. നമ്മളെല്ലാവരും ഒരുമിച്ചിരിക്കുന്ന സമയത്ത് എറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്ന ഒരാളാണ് അവള്‍. അവളെ ഒരു 5 വര്‍ഷത്തോളമായിട്ട് ഇര എന്നാണ് വിളിച്ചിരുന്നത്, അവസാനം അവള്‍ ഇരയില്‍ നിന്നും അതിജീവിതയിലേക്ക് മാറിയിരിക്കുന്നു. ആ യാത്രയെന്ന് പറയുന്നത്, പുറമെ നിന്നൊരാള്‍ക്ക് എത്രമാത്രം മനസിലാകുമെന്ന് എനിക്കറിയില്ല പക്ഷെ ആ യാത്ര ശരിക്കും എന്തായിരുന്നുവെന്ന് അവള്‍ക്ക് മാത്രമെ അറിയൂ. അവള്‍ മാനസികമായി അനുഭവിച്ച കാര്യങ്ങളും, ചില ദിവസങ്ങള്‍ അവള്‍ ഹൈഡ് ഔട്ട് ചെയ്ത് ഒറ്റക്ക് ഇരിക്കാന്‍ ശ്രമിച്ചതുമെല്ലാം.

ഭാവനയുള്ള സ്ഥലത്ത് നമ്മള്‍ ഓടിയെത്തും കാരണം അങ്ങനയൊരു വൈബാണ് അവള്‍ക്ക്, അങ്ങനെയൊരു കുട്ടിക്ക് ഇങ്ങനെ സംഭവിച്ചു എന്ന് പറയുമ്പോള്‍ എന്നെയാരോ ആക്രമിച്ച പോലെയാണ് എനിക്ക് തോന്നിയത്. നമ്മള്‍ തന്നെയത് അംഗീകരിക്കാന്‍ കുറേ സമയം എടുത്തു. ഞങ്ങള്‍ തമ്മില്‍ വിളിച്ച് കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു കാരണം അവളെ വിളിച്ച് കരയാന്‍ നമ്മുക്ക് പറ്റില്ലലോ. കാരണം നമുക്കറിയാം അവള്‍ എന്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന്.

അവള്‍ ഇടക്ക് ഡിസപ്പിയര്‍ ആകും. പോവുന്നതിന് മുന്നേ പറയും. പൊയ്ക്കോ എന്ന് ഞാനും പറയും കാരണം അവള്‍ക്കത് ആവശ്യമാണ്. ഒരു പെണ്‍കുട്ടിക്ക് അവള്‍ അനുഭവിച്ച ശാരീരിക ആക്രമണങ്ങളേക്കാള്‍ അവള്‍ നേരിടുന്ന മാനസിക ആഘാതമാണ് ഭയങ്കരമായി ബാധിക്കുന്നത്. അത് ആ സംഭവത്തോട് അനുബന്ധിച്ചാവാം, അത് കഴിഞ്ഞ് വരുന്ന ഒരു മാനസിക ആഘാതമുണ്ട്. ചില സമയങ്ങളില്‍ ആ ഒരു ഇന്‍സിഡന്റിനെ ചോദ്യം ചെയ്യുന്നതാകാം. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതെന്നത് വലിയൊരു ആഘാതം സൃഷ്ടിക്കുന്ന ഒന്നാണ്. പിന്നെ ഇങ്ങനെയൊക്കെ നടന്നു എന്ന് നമ്മള്‍ സ്വയം തെളിയിക്കണം. റിക്കവര്‍ ചെയ്താലും ഇങ്ങനെയൊക്കെ നടന്നുവെന്ന് ആളുകളുടെ മുന്നില്‍ വന്നു നിന്ന് തെളിയിക്കണം. ഒരേയൊരു സംഭവത്തെ കുറിച്ച് ഒരായിരക്കണക്കിന് ആള്‍ക്കാരോട് വീണ്ടും വീണ്ടും വിശദമാക്കിക്കൊടുക്കാനുള്ള ധൈര്യം അവള്‍ക്ക് മാത്രമേയുള്ളൂ. ഞങ്ങളില്‍ മറ്റൊരാള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍ ഇത്രയും ധൈര്യത്തോടെ മുന്നില്‍ വരാന്‍ സാധിക്കുകയില്ല.

അവളുടെ ജീവിതത്തിലെ ഏറ്റവും അടുത്ത ആളുകള്‍ നവീനും അവളുടെ അമ്മയുമായിരിക്കും. പക്ഷെ അവര്‍ക്ക് പോലും ഒരു ലിമിറ്റുണ്ട്. പിന്നെ സോഷ്യല്‍ മീഡിയ എന്ന് പറയുന്നൊരു വലിയൊരു റെഡ് ലൈറ്റുണ്ട് ഇവിടെ, അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അവള്‍ക്കെതിരെ ഒരു അറ്റാക്ക് നടന്നാല്‍ ഞങ്ങള്‍ അത് അവളോട് ഷെയര്‍ ചെയ്യാറില്ല. അത്തരം കാര്യങ്ങള്‍ കണ്ടാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് ദൈവമേ അവള്‍ കാണല്ലേയെന്നാണ്. അല്ലെങ്കില്‍ ആരും അയച്ച് കൊടുക്കല്ലേയെന്ന്. ചില ആളുകളുണ്ട് ഇത് കണ്ടോ നീയെന്ന് പറഞ്ഞ് അവള്‍ക്ക് അയച്ച് കൊടുക്കുന്നവര്‍. നമ്മള്‍ അങ്ങനെയുള്ള വിഷയങ്ങള്‍ ഒഴിവാക്കാനാണ് നോക്കുക അല്ലാതെ അതിനെപറ്റി സംസാരിക്കാനല്ല. അവളായി വന്ന് എന്തെങ്കിലുമൊരു കാര്യം പങ്കുവെക്കുന്നുണ്ടെങ്കില്‍ ഞങ്ങളത് കേള്‍ക്കും എന്നിട്ട് വിട്ടുകളയും. ഞങ്ങളെല്ലാവരും വലിയൊരു കാത്തിരിപ്പിലായിരുന്നു. ആ പഴയ പെണ്‍കുട്ടിയെ തിരിച്ചു കിട്ടാനുള്ള കാത്തിരിപ്പില്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT