Film News

എന്ത് കൊണ്ട് ഒരേ സമയത്ത് 'സാജന്‍ ബേക്കറിയും സായാഹ്നവാര്‍ത്തകളും, അരുണ്‍ ചന്തു പറയുന്നു

രണ്ട് സിനിമകള്‍ ഒരുമിച്ചു റിലീസ് ചെയ്യുന്ന ലോകത്തെ ആദ്യ പുതുമുഖ സംവിധായകനാണോ കുഞ്ഞേ നീ, അജു വര്‍ഗീസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം സായാഹ്ന വാര്‍ത്തകള്‍, സാജന്‍ ബേക്കറി എന്നീ രണ്ട് സിനിമകളുടെ പോസ്റ്ററും ഉണ്ടായിരുന്നു. ഒരു സംവിധായകന്റെ രണ്ട് സ്വഭാവമുള്ള രണ്ട് ചിത്രങ്ങള്‍ ഒരേ സമയം റിലീസിനായി തയ്യാറായിരിക്കുന്നതിന്റെ കാരണം അരുണ്‍ ചന്തു തന്നെ പറയും.

സാജന്‍ ബേക്കറിക്ക് മുമ്പേ സായാഹ്ന വാര്‍ത്തകള്‍

2018 പകുതിയിലാണ് 'സായാഹ്നവാര്‍ത്തകള്‍' തുടങ്ങുന്നത്. 2019 ഡിസംബറില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് 'സാജന്‍ ബേക്കറി'. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ആദ്യ ചിത്രം നീണ്ടുപോയത്. രണ്ടും രണ്ട് ഴോണറില്‍ വരുന്ന ചിത്രങ്ങളാണ്. ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനുമാണ് സായാഹ്ന വാര്‍ത്തകളിലെ താരങ്ങള്‍.

അജു വര്‍ഗീസ് നായകനാകുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962' ആണ് രണ്ടാം ചിത്രം. അജു വര്‍ഗീസ്, അരുണ്‍ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തില്‍ ലെനയും പ്രധാന കഥാപാത്രമായെത്തുന്നു. ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ എന്നിവര്‍ മറ്റ് നായികമാര്‍. സാജന്‍ ബേക്കറിയിലെ പാട്ടുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകരിലെത്തിയിരുന്നു.

ഫീല്‍ഗുഡ് 'സാജന്‍ ബേക്കറി', ത്രില്ലര്‍ 'സായാഹ്ന വാര്‍ത്തകള്‍'

സാജന്‍ ബേക്കറി കുടുംബ പ്രേക്ഷകര്‍ക്കായുളള ഫീല്‍ ഗുഡ് മൂവിയാണ്. ഒരു ചെറിയ ടൗണില്‍ നടക്കുന്ന വളരെ സമാധാനപരമായ ഒരു സിനിമ. സായാഹ്നവാര്‍ത്തകള്‍ അങ്ങനെയല്ല. അതില്‍ നന്മയുളള കഥാപാത്രങ്ങള്‍ വളരെ കുറവാണ്. ഒരു സോഷ്യല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍, സറ്റയര്‍ എന്നൊക്കെ വിളിക്കാം.

ഒടിടി or തിയറ്റര്‍?

ഒടിടി റിലീസുകളില്‍ ആളുകള്‍ കുറച്ചുകൂടി ജഡ്ജ്‌മെന്റലാണെന്ന് അരുണ്‍ ചന്തു പറയുന്നു. ഒരു തുടക്കക്കാരന്‍ എന്ന പരിഗണനയൊന്നും സിനിമയില്‍ നമുക്ക് പ്രതീക്ഷിക്കാനാവില്ല. പ്രേക്ഷകര്‍ സ്വീകരിക്കണമെന്ന ആഗ്രഹമാണ് ഉളളതെന്ന് സംവിധായകന്‍ 'ദ ക്യു'വിനോട് പറഞ്ഞു.

ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് 'സാജന്‍ ബേക്കറി' നിര്‍മ്മിക്കുന്നത്. ട്രെയ്‌ലര്‍ അടുത്ത ആഴ്ചയോടെ പുറത്ത് വിടും. ആദ്യം റിലീസ് ചെയ്യുന്നത് 'സാജന്‍ ബേക്കറി' തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരുണ്‍ പറഞ്ഞു.

കെ ബി ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും 'സാജന്‍ ബേക്കറി'യില്‍ ഒന്നിക്കുന്നു. ഗുരുപ്രസാദ് ക്യാമറ ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ള സംഗീതവും, എം ബാവ എഡിറ്റിങും ചെയ്യുന്നു. 'കമല'യ്ക്ക് ശേഷം അജു വര്‍ഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT