Film News

അഭിനേതാക്കൾക്ക് എതിരായി അശ്ലീല പരാമർശം; സന്തോഷ് വർക്കിക്ക് പൊലീസ് താക്കീത്

സിനിമ റിവ്യൂവിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു. സന്തോഷ് വർക്കി അഭിനേതാക്കളെയും, അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസം​ഘടന 'അമ്മ'യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സന്തോഷ് വർക്കിയെ താക്കീത് ചെയ്ത് വിട്ടയച്ചു എന്ന് പാലാരിവട്ടം എസ്ഐ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇനി ആവർത്തിക്കില്ല എന്ന് എഴുതി വാങ്ങി വിട്ടയക്കുകയായിരുന്നു.

മോഹൻലാൽ നായകനായ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമയുടെ തിയറ്റർ പ്രതികരണത്തിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ആളാണ് സന്തോഷ് വർക്കി. ഒരു വർഷം മുൻപ് സന്തോഷ് വർക്കിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിനെതിരെ ബാലയ്ക്ക് എതിരെ തൃക്കാക്കര പൊലീസ് എഫ്ഐആർ ചാർജ് ചെയ്തിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നും, പിന്നീട് പിരിഞ്ഞതാണ് എന്നും സന്തോഷ് വർക്കി മുൻപ് പറഞ്ഞിരുന്നു. എല്ലാവർക്കും വിമർശിക്കാനുള്ള അവകാശം ഉണ്ട് എന്നും, എന്നാൽ ആർക്കെതിരെയും അശ്ലീലപ്രയോഗം നടത്താൻ ആർക്കും അവകാശമില്ല എന്നും സന്തോഷ് വർക്കിയുമായുള്ള തർക്കത്തിൽ ബാല മുൻപ് പ്രതികരിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT