Film News

'ആ ചിത്രം ഞാൻ‌ ഉപേക്ഷിച്ചുവെന്നറിഞ്ഞപ്പോൾ ആലിയ തകർന്നു പോയി, മുറിയടച്ചിരുന്ന് അവൾ പൊട്ടിക്കരഞ്ഞു'; ​സഞ്ജയ് ലീല ബൻസാലി

ചില സമയങ്ങളി‍ൽ ഇപ്പോഴും ആലിയ ഭട്ട് സംസാരിക്കുന്നത് ​ഗം​ഗുഭായ് എന്ന കഥാപാത്രത്തെപ്പോലെയാണ് എന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി. ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഗംഗുബായി കത്തിയാവാഡി'. സഞ്ജയ് ലീല ബൻസാലിയുടെയും ആലിയ ഭട്ടിന്റെ ആദ്യത്തെ സഹകരണമായിരുന്നു ഈ ചിത്രം. എന്നാൽ ​ഗം​ഗുഭായ്ക്ക് മുമ്പ് രണ്ട് തവണ സഞ്ജയ് ലീല ബൻസാലിക്കൊപ്പം സഹകരിക്കാനുള്ള അവസരം ആലിയയെ തേടിയെത്തുകയും അത് നടക്കാതെ വരികയും ചെയ്തിരുന്നു. അതിൽ രണ്ടാമത്തേത് 'ഇൻഷഅല്ലാഹ്' എന്ന സൽമാൻ ഖാനൊപ്പമുള്ള ചിത്രമായിരുന്നു. ആ പ്രൊജ്ക്ട് ഉപേക്ഷിച്ചതിന് പിന്നാലെയാണ് സഞ്ജയ് ലീല ബൻസാലി ആലിയ ഭട്ടിനെ നായികയാക്കി '​ഗംഗുഭായി കത്തിയാവാഡി' ഒരുക്കിയത്. എന്നാൽ സൽമാൻ ഖാനൊപ്പമുള്ള സിനിമ ഉപേക്ഷിക്കപ്പെട്ടത് ആലിയ ഭട്ടിനെ വലിയ തരത്തിൽ തളർത്തി എന്നും അവർ മുറിയടച്ചിരുന്ന് കരഞ്ഞിരുന്നു എന്നും സഞ്ജയ് ലീല ബൻസാലി ദ ഹോളിവുഡ് റിപ്പോർട്ടറിനോട് സംസാരിക്കവേ പറഞ്ഞു.

സഞ്ജയ് ലീല ബൻസാലി പറഞ്ഞത്:

ആലിയ ഭട്ടിനൊപ്പം 'ഇൻഷാ അല്ലാഹ്' എന്ന സിനിമ ചെയ്യാനിരുന്നതാണ് ഞാൻ. അത് നടക്കാതെ വന്നപ്പോൾ അവൾ തകർന്നു പോയി, അവൾ കരഞ്ഞു, അവൾ സ്വയം ഒരു മുറിയിൽ അടച്ചിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഞാൻ അവളെ വിളിച്ച് പറഞ്ഞു നീ ​'ഗം​​ഗുഭായ്' എന്ന സിനിമ ചെയ്യാൻ പോവുകയാണെന്ന്. ലോസ് ആഞ്ചലസിൽ ( 'ഇൻഷ അല്ലാഹ്' യുടെ ലൊക്കേഷൻ) വച്ച് ഒരു കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്ന ഞാൻ എങ്ങനെയാണ് അവിടെ നിന്നും കാമത്തി പുരയിലേക്ക് വരികയെന്നും എനിക്ക് ഈ കഥാപാത്രത്തെക്കുറിച്ച് ഒന്നുമറിയിലല്ലോ? എന്നും അവൾ എന്നോട് ചോദിച്ചു. നീ എന്നെ വിശ്വസിക്കുന്നുണ്ടോയെന്ന് ഞാൻ‌ ചോദിച്ചു. നിന്നിലെ ശക്തയായ സ്ത്രീയെ പുറത്തു കൊണ്ടു വരാൻ എനിക്ക് അറിയാം. നിന്റെ കണ്ണുകളിൽ ഞാൻ അത് കണ്ടിട്ടുണ്ട്. നിങ്ങളുടെ വ്യക്തിത്വം എനിക്ക് മനസ്സിലായിട്ടുണ്ട് അതുകൊണ്ട് തന്നെ ചില കാര്യങ്ങളി‍ൽ നീ എത്രമാത്രം ബോധ്യമുള്ളവളാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു അഭിനേതാവിൽ ഞാൻ എന്താണോ അന്വേഷിക്കുന്നത് അതവരിൽ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കേണ്ടത് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ജോലിയാണ്. ഒരു ലൈം​ഗീക തൊഴിലാളിയായി അഭിനയിക്കാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തന്നെ അറിയുമായിരുന്നില്ലെന്ന് ആലിയ പിന്നീട് എന്നോട് പറഞ്ഞു. അവൾക്ക് അത് ചെയ്യാൻ സാധിക്കുമെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു. പക്ഷേ അവൾ അത് ആസ്വദിച്ചു തുടങ്ങി എന്ന് അവൾ പറഞ്ഞു. ആലിയ ആ കഥാപാത്രമായി പറക്കുകയായിരുന്നു. ഇപ്പോഴും പല സമയത്തും അവൾ ​ഗം​ഗുഭായെ പോലെയാണ് സംസാരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT