Film News

​'ഗ്ലാമറസ് പാർട്ട് മാത്രമല്ല ഞാൻ കാണിച്ചിരിക്കുന്നത്'; ഹീരാമണ്ടിയിലെ ​ഗ്ലോറിഫിക്കേഷൻ വിമർ‍ശനങ്ങളോട് പ്രതികരിച്ച് സഞ്ജയ് ലീല ബൻസാലി

ഹീരാമണ്ടിയിലെ ലെെം​ഗീക തൊഴിലാളികളുടെ ജീവിതത്തെ മഹത്വവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ സഞ്ജയ് ലീല ബൻസാലി. ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ ആദ്യത്തെ വെബ് സിരീസാണ് ഹീരാമണ്ടി. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യപ്പെട്ട സിരീസ് പുറത്തു വന്നതിന് പിന്നാലെ ലെെം​ഗീക തൊഴിലാളികളുടെ ജീവിതത്തെ ബൻസാലി ​ഗ്ലോറിഫെെ ചെയ്യുന്നു എന്ന വാദം വലിയ തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. ഇപ്പോൾ ബോളിവുഡ് ​ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് സഞ്ജയ് ലീല ബൻസാലി.

സഞ്ജയ് ലീല ബൻസാലി പറഞ്ഞത്:

ഒന്നാമതായി ആ സ്ത്രീകൾ വളരെ മനോഹരികളാണ്. ജീവിക്കാനുള്ള കല അവർക്കറിയാമായിരുന്നു. പുതിയ പാരമ്പര്യവും പുതിയ ക്ലാസിക്കൽ ഡാൻസും ക്ലാസിൽ മ്യൂസിക്കും അവർക്കറിയാമായിരുന്നു. അതേ സമയം അവർക്ക് പ്രക്ഷുബ്ധതയുടെയും കഷ്ടപ്പാടുകളുടെയും കഥകളും ഉണ്ടായിരുന്നു. എല്ലാ വജ്രങ്ങളും പട്ടുകളും ധരിച്ച് അവരെ കാണിക്കുമ്പോഴും അവരുടെ കണ്ണുകൾ സംസാരിച്ചിരുന്നത് മറ്റെന്തോ ആയിരുന്നു. അതായിരുന്നു അതിലെ രസം. അവർക്ക് ഇന്നർ പൊളിറ്റിക്സുകൾ ഉണ്ടായിരുന്നു. ഏതൊരു മധ്യവർഗ സ്ത്രീയെയും പോലെ അതിജീവിക്കാൻ അവർക്ക് പോരാടേണ്ടിവന്നു. ഞാൻ ​ഗ്ലാമറസ് പാർട്ട് മാത്രമല്ല കാണിച്ചിരിക്കുന്നത്. അവരുടെ എല്ലാ ക്ലോസ് അപ്പ് ഷോട്ടുകളിലും ഒരുപാട് ആന്തരിക സംഘർഷങ്ങളുണ്ട്. അവരുടെ ഒരു ചലനത്തിലും എന്തിനാണ് അവർ ഇത്തരത്തിൽ പ്രതികരിക്കുന്നത് അവർ എന്തിലൂടെയാണ് കടന്നു പോകുന്നത് അവർ എന്താണ് നേടാൻ ആ​ഗ്രഹിക്കുന്നത് എന്നുണ്ട്. പാരമ്പര്യ പ്രകാരം എല്ലാ പെൺകുട്ടികളും അടുത്ത തലമുറയിലെ ഒരു വേശ്യ ആകണമോ എന്ത് ചിന്തിക്കുമ്പോഴും തന്റെ മകൾ അവിടെ നിന്ന് രക്ഷപെടാൻ വലിയ തരത്തിൽ ത്യാ​ഗം ചെയ്യുന്ന ഒരു അമ്മയുണ്ട് ഇതിൽ. ഇത്തരത്തിലുള്ള പ്രക്ഷുബ്ധത നിറഞ്ഞ കഥകളാണ് ഞങ്ങൾ സൃഷ്ടിച്ചത്. കുറച്ചൊക്കെ കേട്ട് കേൾവിയിൽ നിന്ന് ആർജിച്ചതും കുറച്ച് യഥാർത്ഥ കഥാപാത്രങ്ങളിൽ നിന്ന് ഉൾക്കൊണ്ടതുമാണ്. എന്റെ വർക്ക് ലാഹോറിനെയും ഹീരമാണ്ഡിയെയും കുറിച്ചുള്ള യാഥാർത്ഥ്യത്തിൽ വേരൂന്നിയ ഒരു ഡോക്യുമെൻ്ററി അല്ല. അത് ലഹോറിനെയും ഹീരാമണ്ടിയെയും അവിടുത്തെ മനുഷ്യർ എങ്ങനെയാണ് ജീവിക്കുന്നത് എന്നതിനെയും കുറിച്ചുള്ള ഇംപ്രഷൻ മാത്രമാണ്. എങ്ങനെയാണ് എനിക്കതിൽ റിയലസ്റ്റിക്ക് ആകാൻ കഴിയുന്നത് എന്ന് എനിക്ക് മനസിലാക്കാനേ സാധിക്കുന്നില്ല. ഞാൻ ആ കാലഘട്ടത്തിൽ ജീവിച്ചിട്ടില്ല. ഞാൻ ആ ലോകം കണ്ടിട്ടുമില്ല. എനിക്കൊരിക്കലും സമഗ്രമായി ഹീരാമണ്ടി ഇന്നത്തെക്കാലത്തിൽ നിന്നും എത്ര വ്യത്യസ്തമായിരുന്നു അതിന്റെ ഇരുപതുകളിലും മുപ്പതുകളിലും എന്ന് ഡോക്യുമെന്റ് ചെയ്യാൻ കഴിയില്ല. നിങ്ങളൊരു ഫിക്ഷണൽ വർക്ക് സൃഷ്ടിക്കുമ്പോൾ അവിടുത്തെ സ്ത്രീകൾ എന്തിലൂടെയാണ് കടന്നു പോയത് എന്ന് നിങ്ങൾക്ക് പറയാനുള്ള ഒരു എക്സ്പീരിയൻസാണ് അത് സൃഷ്ടിക്കുന്നത്. അതാണ് എന്റെ ഫിലിം മേക്കിങ്ങിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം. എനിക്ക് ആ നിമിഷത്തിൽ നിന്ന് എന്താണ് ലഭിച്ചത് എന്നതിനെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ ഒരു മതിപ്പ് സൃഷ്ടിക്കാനാണ് എനിക്ക് താൽപര്യം. ആ സ്ത്രീകൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ്. അവരെല്ലാം കുടുങ്ങിപ്പോയവരുമാണ്. ഒരുപാട് ലെയറുകളുള്ള സ്ത്രീകളാണ് അവരെന്ന് ആളുകൾ മനസ്സിലാക്കണം. ഇത് വസ്ത്രത്തെയോ ഫാൻസി ​ഗാനങ്ങളെക്കുറിച്ചോ അല്ല.

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

'ഗെറ്റ് മമ്മിഫൈഡു'മായി അദ്രി ജോയും അശ്വിൻ റാമും, 'ഹലോ മമ്മി'യുടെ പ്രൊമോ സോങ്

രാജുവേട്ടൻ മെസേജ് അയച്ചു പറഞ്ഞു ടൊവിനോയ്ക്ക് സന്തോഷമായി എന്ന്, അവൻ എന്നോട് പകരം വീട്ടിയതാണ്: ബേസിൽ ജോസഫ്

SCROLL FOR NEXT