Film News

'സംഗീ'ന്ന് വിളിക്കണ്ട '; ചാള്‍സ് എന്റര്‍പ്രൈസസ് വെള്ളിയാഴ്ചയെത്തും

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ചാള്‍സ് എന്റര്‍പ്രൈസസി'ന്റെ സ്‌നീക് പീക് പുറത്തു വന്നു. ബാലു വര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന രവി എന്ന കഥാപാത്രം പെണ്ണുകാണാന്‍ പോകുന്ന സീനാണ് സ്‌നീക് പീക്.

ചിത്രം സംസാരിക്കുന്നത് ഭക്തിയും കലയും തമ്മിലുള്ള പോരാട്ടമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

രവിയുടെ അമ്മയാണ്, അതായത് ഉര്‍വശി ചേച്ചിയാണ് ഭക്തി, ഗുരു സോമസുന്ദരം അവതരിപ്പിക്കുന്ന അച്ഛനാണ്, ആര്‍ട്. അച്ഛന്‍ ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ള മനുഷ്യനാണ്, അമ്മയാണെങ്കില്‍ ഒരു ഭക്തയും. ഇവര്‍ തമ്മിലുള്ള പോരാട്ടമാണ് ഇത് എന്നാണ് എന്നാണ് രവി പറയുന്നത്. അതിന് പല മാനങ്ങളുണ്ട് ചിത്രത്തില്‍. രവിക്ക് നിശാന്ധതയുണ്ട്. അത് ചികിത്സിക്കാന്‍ കഴിയാത്ത അസുഖമാണ്. മെഡിക്കല്‍ സയന്‍സിന് രക്ഷപ്പെടുത്താന്‍ കഴിയാതെ ആകുമ്പോള്‍ ഉര്‍വശിയുടെ കഥാപാത്രം മിറക്കിളില്‍ വിശ്വസിക്കയാണ്. ആ മിറക്കിള്‍ അവര്‍ക്ക് ഭക്തിയാണ്.
സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍

ഉർവശി, ബാലു വർഗ്ഗീസ്, കലൈയരസൻ, ഗുരു സോമസുന്ദരം, അഭിജ ശിവകല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലയന്‍സ് എന്റര്‍ടൈന്മെന്റും, ജോയ് മൂവീസും, എ പി ഇന്റര്‍നാഷണലും ചേർന്ന് മെയ് 19 ന് തീയേറ്ററുകളിലെത്തിക്കും. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യന്‍ എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ.വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിര്‍മ്മാണ നിര്‍വ്വഹണം: ദീപക് പരമേശ്വരന്‍, നിര്‍മ്മാണ സഹകരണം: പ്രദീപ് മേനോന്‍, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സുരേഷ്, പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT