Film News

'ഏത് കാര്യവും ആദ്യത്തെ തവണ ചെയ്യുമ്പോള്‍ മാത്രമേ പേടി ഉണ്ടാവൂ, നല്ല നിലാവുള്ള രാത്രി ധൈര്യത്തോടെ എടുത്ത തീരുമാനം: സാന്ദ്ര തോമസ്

ആദ്യ സിനിമയായ ഫ്രൈഡേ അന്ന് ധൈര്യപൂര്‍വം നടത്തിയ ഒരു പരീക്ഷണം ആയിരുന്നുവെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. ഏതൊരു കാര്യവും ആദ്യം ചെയ്യുമ്പോള്‍ മാത്രമാണ് നമ്മുക്ക് പേടി തോന്നൂ എന്നും സാന്ദ്ര തോമസ്. ചലഞ്ചിങ്ങായ ഒരു സിനിമ ചെയ്യുമ്പോഴാണ് സംതൃപ്തി ലഭിക്കുന്നതെന്നും സാന്ദ്ര തോമസ്. ക്യു സ്റ്റുഡിയോ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

'ഫ്രൈഡേ' എന്ന സിനിമ 2012ൽ ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍, മനു എന്നിവരടക്കം 55 ആർട്ടിസ്റ്റുകളെ വച്ചാണ് ചെയ്തത്. അന്നത് വളരെ ചാലഞ്ചിം​ഗ് ആയ ഒരു തീരുമാനമായിരുന്നു. ആറ് വർഷത്തെ ​ഗ്യാപ് സംഭവിച്ചപ്പോൾ മറ്റ് പല സിനിമകളുമായി തിരിച്ചുവരാനുള്ള അവസരമുണ്ടായിരുന്നു. അന്ന് ഫ്രൈഡേ ചെയ്തത് പോലെ ധീരമായ ഒരു സിനിമാ ശ്രമവുമായി വരണമെന്ന് നിർബന്ധത്തിൽ നിന്നാണ് നല്ല നിലാവുള്ള രാത്രി തിരിച്ചുവരവിലെ ആദ്യ സിനിമയായതെന്നും സാന്ദ്ര തോമസ്.

താന്‍ ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ വന്ന ഒരാളല്ല. പക്ഷേ സിനിമയിലേക്ക് ഏത്താന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അത്തരത്തിലുള്ള ഒത്തിരിപ്പേര്‍ക്ക് ഒരു ബ്രിഡ്ജായി നില്‍ക്കാനും ഒരുപാട് പേര്‍ക്ക് അവസരം കൊടുക്കുക എന്നതും സത്യത്തില്‍ കിക്ക് തരുന്ന ഒരു സംഭവമാണെന്നും സാന്ദ്ര തോമസ്,

സാന്ദ്ര തോമസ് പറഞ്ഞത്.

'ഫ്രൈഡേയില്‍ അഭിനയിക്കുമ്പോൾ 'ഡയമണ്ട് നെക്ക്ളേഴ്സും' '22 ഫീമെയില്‍ കോട്ടയവും' ഇറങ്ങി ഫഹദ് ഒരു സ്റ്റാറായി നിൽക്കുന്ന സമയമാണ്. അന്ന് ഫഹദിനെയും മനു എന്ന ഒരു നടനെയും ആന്‍ അഗസ്റ്റിനെയും ബാക്കി ഒരു അമ്പത്തിയഞ്ചോളം ആര്‍ട്ടിസ്റ്റുകളെയും വച്ച് ഒരു ദിവസം ആലപ്പുഴയില്‍ നടക്കുന്ന ഒരു കൊച്ചു സിനിമയായാണ് ഫ്രൈഡേ പ്ലാൻ ചെയ്തത്. അന്നത്തെ സമയത്ത് അത് ഒരു ഡെയറിങ്ങായ ഒരു അറ്റംപ്റ്റ് ആയിരുന്നു. എന്ത് കാര്യവും ആദ്യം ചെയ്യാന്‍ മാത്രമേ നമുക്ക് പേടിയുണ്ടാവുള്ളൂ എന്ന് പറയില്ലേ അതേ പോലെ. സേഫ് സിനിമകള്‍ ചെയ്യാൻ നമ്മുക്ക് ഒരു പാട് സാധ്യതകളുണ്ട്. അതിനെക്കാള്‍ ത്രില്ലും കിക്കും ഒക്കെ കിട്ടുന്നത് ഒരു ഡയറിങ്ങ് സിനിമ ചെയ്യുമ്പോഴാണ്. അതുകൊണ്ടാണ് ഇത്രയും സിനിമകള്‍ ഉണ്ടായിട്ടും നല്ല നിലാവുള്ള രാത്രി എന്ന സിനിമയിലേക്ക് വരാനുള്ള കാരണം. ഞാന്‍ ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ വന്ന ഒരാളല്ല. പക്ഷേ ഒരുപാട് ആഗ്രഹിക്കുന്ന ആളുകളുണ്ട് സിനിമയിലേക്ക് വരാന്‍ അത്തരത്തിലുള്ള ഒത്തിരിപ്പേര്‍ക്ക് ഒരു ബ്രിഡ്ജായി നില്‍ക്കാന്‍ ഒരുപാട് പേര്‍ക്ക് അവസരം കൊടുക്കുക എന്നത് സത്യത്തില്‍ എനിക്ക് കിക്ക് തരുന്ന ഒരു സംഭവമാണ്.''

നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ ബാനറില്‍ സാന്ദ്ര തോമസും, വില്‍സന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 30 ന് തിയറ്ററുകളിലെത്തി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT