Film News

'ദുരനുഭവമുണ്ടായെന്ന് തുറന്നു പറഞ്ഞ സ്ത്രീകളോട് അത് പുറത്തു പറയരുതെന്നാണ് ജി സുരേഷ് കുമാർ ആവശ്യപ്പെട്ടത്'; സാന്ദ്ര തോമസ്

ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും നിർമാതാവ് ജി സുരേഷ് കുമാറിനും എതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക്ക പോലെ ഒരു സംഘടനയുടെ തലപ്പത്ത് വർഷങ്ങളായി ബി ഉണ്ണികൃഷ്ണൻ തുടരുന്നത് എപ്രകാരണമാണെന്നും തുടർച്ചായായ പരാജയ ചിത്രങ്ങൾ നൽകിയിട്ടും എങ്ങനെയാണ് അദ്ദേഹത്തിന് വീണ്ടും സൂപ്പർ സ്റ്റാറുകളുടെ ഡേറ്റുകൾ ലഭിക്കുന്നതെന്നും സാന്ദ്ര തോമസ് ചോദിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ തന്നെ ദുരനുഭവമുണ്ടായി എന്നു തുറന്നു പറഞ്ഞവരോട് അത് മൂടിവയ്ക്കാനാണ് നിർമാതാവ് സുരേഷ് കുമാർ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടർ ടിവി ലൈവിൽ സംസാരിക്കവേ സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്ര തോമസ് പറഞ്ഞത്:

ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി വർഷങ്ങളായി ഒരാൾ തന്നെ നിലനിൽക്കുന്നത് എങ്ങനെയാണ്? എന്തെങ്കിലും ​ഗുണം ഉള്ളതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം അവിടെ ഇരിക്കുന്നത്. 2008 വരെ അദ്ദേഹം ആകെ ചെയ്തിരിക്കുന്നത് 4 സിനിമകൾ മാത്രമാണ്. മാക്ട പിളർത്തി ഫെഫ്ക്ക രൂപീകരിച്ചതോടെ 23 ൽ കൂടുതൽ സിനിമകളാണ് അദ്ദേഹം ചെയ്തത്. അതെല്ലാം സൂപ്പർ താര ചിത്രങ്ങളായിരുന്നു. എങ്ങനെയാണ് തുടർച്ചയായി സിനിമകൾ പരാജയമായിട്ടും അദ്ദേഹത്തിന് സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്? അത് ബി ഉണ്ണികൃഷ്ണന് മാത്രമല്ല പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാക്കളായിട്ടിരിക്കുന്ന ആളുകൾക്ക് എല്ലാം ഈ സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ കിട്ടുന്നുണ്ട്. സിനിമകൾ പരാജയമാണെങ്കിലും അവർക്ക് വീണ്ടും സിനിമകൾ ചെയ്യാൻ സാധിക്കുന്നു. എങ്ങനെയാണ് ഇത് സാധിക്കുന്നത്? ഈ സൂപ്പർ താരങ്ങൾ എല്ലാം സിനിമകൾ‌ മോശമാണെന്ന് അറിഞ്ഞിട്ടും എന്തിന് വീണ്ടും ഇവർക്കൊപ്പം സിനിമകൾ ചെയ്യുന്നു. ഇതെല്ലാം ചോ​ദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങളല്ലേ?

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് തന്നെ തങ്ങൾക്ക് ദുരനുഭവമുണ്ടായി എന്നു തുറന്നു പറഞ്ഞവരോട് നിർമാതാവ് ജി സുരേഷ് കുമാർ ഇതിനി എവിടെയും പറയരുതെന്ന് പറഞ്ഞു മൂടിവയ്ക്കാനാണ് ശ്രമിച്ചതെന്നും ഐസി കമ്മറ്റി അം​ഗങ്ങൾ അടങ്ങുന്ന കമ്മറ്റിയിൽ വച്ചാണ് സുരേഷ് കുമാർ ഇത് പറഞ്ഞതെന്നും സാന്ദ്ര തോമസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് അച്ചടക്ക ലംഘനം നടത്തി എന്നു കാണിച്ച് നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കിയത്. സംഘടനയുടെ നേതൃത്വത്തിനെതിരെ നേരത്തെ സാന്ദ്ര തോമസ് പരാതി നൽകിയിരുന്നു. സാന്ദ്ര തോമസ് നിർമിച്ച ലിറ്റിൽ ഹാർട്സ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് നിർമാതാക്കളുടെ സംഘടനയ്ക്ക് സാന്ദ്ര പരാതി നൽകുന്നതും അതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നതും. സാന്ദ്രയുടെ പരാതിയെ തുടർന്ന് ഭാരവാഹികൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സാന്ദ്ര അച്ചടക്ക നടപടി നേരിട്ടത്.

വായനയുടെ ഉത്സവമൊരുക്കി ഷാ‍ർജ

'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

400 ദിവസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ, 'ലൗലി'ക്ക് ശബ്ദമായി എത്തുന്നത് ഉണ്ണിമായ പ്രസാ​ദ് - ദിലീഷ് കരുണാകരൻ അഭിമുഖം

'കട്ടന്‍ചായയും പരിപ്പുവടയും'; ഇ.പി.ജയരാജന്റെ ആത്മകഥയുടെ പേരില്‍ വിവാദം, ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ചത്

SCROLL FOR NEXT