Film News

'ആദ്യം പോയി ആമിർ ഖാനോട് ചോദിക്കൂ, എന്നിട്ട് എന്റെ അടുത്തേക്ക് വരൂ'; കിരൺ റാവുവിന്റെ പരാമർശത്തെക്കുറിച്ച് സന്ദീപ് റെഡ്ഡി വാങ്ക

അനിമൽ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ ചിത്രത്തിലെ സ്ത്രീവിരുദ്ധതയെയും വെെലൻസിലെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് എതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. സന്ദീപിന്റെ മുൻ ചിത്രമായ കബീർ സിം​ഗും ഇതേ വിമർശനത്തിന് വിധേയമായിട്ടുണ്ട്. എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവും തിരക്കഥകൃത്തുമായ കിരൺ റാവു ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ബാഹുബലി 2 വും കബീർ സിം​ഗും പോലെയുള്ള ചിത്രങ്ങൾ സ്ത്രീവിരുദ്ധതതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞത്. ഈ പ്രസ്താവനയിൽ ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. കിരൺ റാവുവിന്റെ പേര് പരാമർശിക്കാതെ നടത്തിയ പ്രതികരണത്തിൽ എനിക്ക് ആ സ്ത്രീയോട് പറയാനുള്ളത് ആദ്യം ആമിർ ഖാനോട് ചെന്ന് ‘ഖംബേ ജെയ്സെ ഖടി ഹേ’ എന്ന ഗാനത്തെ കുറിച്ച് ചോദിക്കു എന്നും ദിൽ എന്ന ചിത്രത്തിൽ അയാൾ എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കു എന്നുമാണ് എന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞു.

സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞത്:

എന്റെ അസിസ്റ്റന്റ് ഇന്ന് രാവിലെ എന്നെ ഒരു മീഡിയ റിപ്പോർട്ട് കാണിച്ചു. ഒരു സൂപ്പർ സ്റ്റാറിന്റെ സെക്കന്റ് എക്സ് വെെഫ് പറയുകയാണ് ബാഹുബലി 2, കബീർ സിം​ഗ് എന്നീ ചിത്രങ്ങൾ സ്ത്രീവിരുദ്ധതയെയും സ്റ്റോക്കി​ങ്ങിനെയും പ്രോത്സാഹിപ്പിക്കുന്നു എന്ന്. എനിക്ക് തോന്നുന്നത് അവർക്ക് സ്റ്റോക്കിങ്ങും അപ്രോച്ചിങ്ങും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നാണ്. ഒരാൾ ഇത് ഔട്ട് ഓഫ് കോണ്ടസ്റ്റിൽ വായിക്കുമ്പോൾ അവർ കരുതുന്നത് ഹാ ഇതിൽ സ്ത്രീ വിരുദ്ധത ഉണ്ടല്ലോ ഇതിൽ സ്റ്റോക്കിങ്ങ് ഉണ്ടല്ലോ എന്നാണ്. അവർ അത്രയും ചിന്തിക്കില്ല, ഒരു ആർട്ടിക്കിൾ എഴുതുമ്പോൾ നിങ്ങൾ ചെയ്യുന്നത് ബാഹുബലിയിലും കബീർ സിം​ഗിലും ഇത് ഉണ്ട് എന്നത് അടിവരയിട്ട് തന്നെ പറയുകയാണ്. ഇത് തെറ്റാണ്. ഉദാഹരണത്തിന് ഡർ എന്ന സിനിമയിൽ രാഹുൽ എന്ന കഥാപാത്രം കിരൺ എന്ന കഥാപാത്രത്തിന് പിന്നാലെ നടക്കുന്നത് സ്റ്റോക്കിങ്ങ് ആണ്. എന്നാൽ കബീർ സിം​ഗ് എന്ന ചിത്രത്തിൽ അയാൾ ക്ലാസ്സിൽ എത്തി പെൺകുട്ടിയെ അപ്രോച്ച് ചെയ്യുകയാണ്. ഒരു ആൺകുട്ടി പെൺകുട്ടിയെ അപ്രോച്ച് ചെയ്യാതെ എങ്ങനെയാണ് പ്രപ്പോസ് ചെയ്യുക. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്തെന്നാൽ ഒരു ​ഗ്രൂപ്പ് ഉണ്ട്, അവർ സിനിമയ്ക്ക് എതിരായി സംസാരിക്കുന്നു. മറ്റൊരു ​ഗ്രൂപ്പ് അവരുടെ സിനിമയ്ക്ക് മുമ്പ് മാത്രം സംസാരിക്കുന്നു. എന്റെ സിനിമ ഇറങ്ങിയിട്ട് എത്രയോ ദിവസം കഴിഞ്ഞു. എനിക്ക് ഇപ്പോൾ സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ല. എനിക്ക് ആ സ്ത്രീയോട് പറയാനുള്ളത് പോയി ആമിർ ഖാനോട് ചോദിക്കു ഖംബേ ജെയ്സെ ഖടി ഹേ എന്ന പാട്ട് എന്തായിരുന്നു എന്ന്. എന്നിട്ട് എന്റെ അടുത്തേക്ക് വരൂ. നിങ്ങൾ ദിൽ എന്ന ചിത്രം ഓർക്കുന്നുണ്ടോ? ആ സിനിമയിൽ ഏകദേശം റേപ്പ് അറ്റംപ്റ്റ് വരെ കൊണ്ടെത്തിച്ചിട്ട് അയാളെക്കൊണ്ട് പിന്നീട് തോന്നിപ്പിക്കും താൻ തെറ്റ് ചെയ്തു എന്ന്. ശേഷം നായികയ്ക്ക് നായകനോട് പ്രണയം തോന്നുന്നു. ഇതൊക്കെ എന്താണ്. എനിക്ക് മനസ്സിലാവുന്നില്ല, നിങ്ങൾ ചുറ്റുപാടുകൾ പരിശോധിക്കാതെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണ്.

‘ബാഹുബലി’, ‘കബീര്‍ സിങ്’ എന്നീ സിനിമകള്‍ സ്ത്രീകളെ സ്റ്റോക്കിം​ഗ് ചെയ്യുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ നവംബറിൽ ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കിരൺ റാവു അഭിപ്രായപ്പെട്ടത്. 1990ല്‍ പുറത്തിറങ്ങിയ ‘ദില്‍’ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ കഥാപാത്രം മാധുരി ദീക്ഷിതിന്റെ കഥാപാത്രത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഒടുവില്‍ ഇരുവരും പരസ്പരം പ്രണയത്തിലാകുകയും ചെയ്യുന്ന ഒരു രം​ഗത്തെയാണ് മുൻനിർത്തിയാണ് സന്ദീപ് റെഡ്ഡി വാങ്കയുടെ പ്രതികരണം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT