Film News

എന്താണ് 'സമാറ' , റഹ്മാന്റെ സയൻസ് ഫിക്ഷൻ ചിത്രം നാളെ തിയറ്ററുകളിൽ

റഹ്മാൻ, രാഹുൽ മാധവ്, ഭരത് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാ​ഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന സമാറ നാളെ റിലീസ് ചെയ്യും. സയൻസ് ഫിക്ഷൻ ഴോണറിലെത്തുന്ന ചിത്രത്തിൽ ഒരു ഇൻവസ്റ്റി​ഗേറ്റീവ് ഓഫീസറായിട്ടാണ് റഹ്മാനെത്തുന്നത്. ചാൾസ് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ റഹ്മാൻ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സമാറ. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവരാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോൾ തനിക്കും ഇതൊക്കെ നടക്കുമോ എന്നായിരുന്നു തോന്നിയതെന്ന് റഹ്മാൻ. എന്നാൽ രണ്ട് മൂന്ന് തവണ സംവിധായകൻ ചാൾസുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ കഥ കൊള്ളാമെന്നായി. കൊറോണ കഴിഞ്ഞ് തനിക്ക് ആദ്യം വന്ന സിനിമകളിലൊന്നാണ് സമാറയെന്നും റഹ്മാൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ആക്ഷനും സയൻസ് ഫിക്ഷനും അപ്പുറം ഇമോഷൻ കൂടെ ചിത്രത്തിലുണ്ടെന്ന് സംവിധായകൻ ചാൾസ് പറഞ്ഞു. എല്ലാ പ്രേക്ഷകർക്കും അത് കണക്ട് ചെയ്യാനും കഴിയും.‌

ചിത്രത്തിൽ വിവിയാ ശാന്താണ് റഹ്മാൻ്റെ നായിക. ഭരത്,പ്രശസ്ത ബോളിവുഡ് താരം മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്കോട്ട് തുടങ്ങിയവർക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയിൽ അണിനിരക്കുന്നു. സിനു സിദ്ധാർഥ് ഛായഗ്രഹണവും ദീപക് വാര്യർ സംഗീത സംവിധാനവും. ഗോപീ സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.ദിനേശ് കാശിയാണ് സംഘട്ടന സംവിധായകൻ.

ഹിന്ദിയിൽ "ബജ്രംഗി ബൈജാൻ", ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് "സമാറ".

കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT