Film News

പൃഥ്വിരാജ് ചെയ്ത റോളില്‍ സല്‍മാന്‍ തന്നെ, ചിരഞ്ജീവിയുടെ സയീദ് മസൂദ്

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ സയീദ് മസൂദ് ആയി സല്‍മാന്‍ ഖാന്‍ തന്നെയെത്തും. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രമാണിത്. ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന റീമേക്ക് 'ഗോഡ്ഫാദര്‍' എന്ന പേരിലാണ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ഒരു പ്രധാനവേഷത്തിലെത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗോഡ്ഫാദറിലെ സല്‍മാന്റെ വേഷം സംബന്ധിച്ച് ലെറ്റ്‌സ് ഒടിടി ഗ്ലോബലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിനായി സല്‍മാന്‍ ഡേറ്റ് നല്‍കിയെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ലൂസിഫര്‍ മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്ത സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ വലംകൈയ്യായ കഥാപാത്രമായിരുന്നു സയീദ് മസൂദ്. ചിത്രം സംവിധാനം ചെയ്ത പൃഥ്വിരാജ് തന്നെയായിരുന്നു ഈ വേഷത്തിലെത്തിയത്.

ലൂസിഫര്‍ മലയാളത്തില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രമായി ബിജുമേനോന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ നയന്‍താരയാണ് ചെയ്യുന്നത്.

ജയം, തനി ഒരുവന്‍, വേലായുധം, വൈലൈക്കാരന്‍ എന്നീ സിനിമകളൊരുക്കിയ മോഹന്‍രാജ(ജയം രാജ)യാണ് ലൂസിഫര്‍ തെലുങ്ക് സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നിരുന്നു. മലയാളത്തില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് തെലുങ്കില്‍ ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയാണ്. മുരളി ഗോപിയുടേതായിരുന്നു തിരക്കഥ.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT