Film News

'പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ല' ; പ്രഭാസിനൊപ്പം ഈ സിനിമയിൽ ഞാൻ കോൺഫിഡന്റ് ആകാൻ മറ്റൊരു കാരണം പൃഥ്വിരാജ് ആണെന്ന് പ്രശാന്ത് നീൽ

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ പാർട്ട് 1 സീസ്‌ഫയർ. ഒരു സ്റ്റാറിനെക്കാൾ ഉപരി, ഒരു അസാധാരണ ആക്ടറിനെ ആയിരുന്നു ഞങ്ങൾ വരദ രാജ മാന്നാർ എന്ന കഥാപാത്രത്തിനു വേണ്ടി തേടി കൊണ്ടിരുന്നത്. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ലെന്ന് സിനിമ കണ്ടതിന് ശേഷം തനിക്ക് മനസ്സിലായിയെന്ന് സംവിധായകൻ പ്രശാന്ത് നീൽ. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസ് , അഭിനയത്തിനൊപ്പം തന്നെ ഞങ്ങൾക്ക് ഏറ്റവും മികച്ച അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു പൃഥ്വിരാജ്. ക്രിയേറ്റീവ് പോയിന്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ അത്രക്കും ബ്രില്ല്യന്റ് ആയിരുന്നു. സലാർ ചെയ്തതിനു അദ്ദേഹത്തിനോട് നന്ദി പറയാതിരിക്കാൻ ആകില്ല. സലാർ തീർച്ചയായും പ്രഭാസിനെയും പൃഥ്വിരാജിനെയും കുറിച്ചുള്ള സിനിമയാണെന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞു.

പ്രശാന്ത് നീലിന്റെ വാക്കുകൾ :

ഒരു സ്റ്റാറിനെക്കാൾ ഉപരി, ഒരു അസാധാരണ ആക്ടറിനെ ആയിരുന്നു ഞങ്ങൾ വരദ രാജ മാന്നാർ എന്ന കഥാപാത്രത്തിനു വേണ്ടി തേടി കൊണ്ടിരുന്നത്. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹവും, അതിന് ശേഷം അവരിൽ ഉണ്ടാകുന്ന ശത്രുതയും അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ പോന്ന ഒരു അഭിനേതാവിനെയായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. ആ കഥാപാത്രം ആര് ചെയ്യുമെന്ന് കുറേ കാലത്തോളം തീരുമാനിച്ചിരുന്നില്ല. ഹിന്ദിയിൽ നിന്ന് ഒരു വലിയ സ്റ്റാറിനെ കൊണ്ടുവരണമെന്നും നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്റെ മനസ്സിൽ എപ്പോഴും ഉയർന്നുവരുന്ന ഒരു പേര് ഉണ്ടായിരുന്നു. പക്ഷേ ഞാൻ വളരെ വലിയ സ്വപ്നം കാണുന്നു എന്നാണ് ചിന്തിച്ചത്. പൃഥ്വി ആയിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കഥ കേട്ടുകഴിഞ്ഞു പൃഥ്വിരാജ് സിനിമ നിരസിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ അദ്ദേഹത്തിന് ഇഷ്ട്ടമായി. ഒരു സംവിധായകനെ പോലെയാണ് അദ്ദേഹം ചിന്തിച്ചത്. പ്രഭാസിനെ കുറിച്ചായിരുന്നു അദ്ദേഹം കൂടുതലും സംസാരിച്ചത്. ഡേറ്റ് സംബന്ധിച്ചു ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു പക്ഷെ അതെല്ലാം അതിജീവിച്ച് അദ്ദേഹം സിനിമയിലെത്തി. പ്രഭാസ് സാറിനിനോടൊപ്പം തന്നെ ഈ സിനിമയിൽ ഞാൻ കോൺഫിഡന്റ് ആകാൻ മറ്റൊരു കാരണം പൃഥ്വിരാജ് ആണ്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസ് , അഭിനയത്തിനൊപ്പം തന്നെ ഞങ്ങൾക്ക് ഏറ്റവും മികച്ച അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു പൃഥ്വിരാജ്. ക്രിയേറ്റീവ് പോയിന്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ അത്രക്കും ബ്രില്ല്യന്റ് ആയിരുന്നു. സലാർ ചെയ്തതിനു അദ്ദേഹത്തിനോട് നന്ദി പറയാതിരിക്കാൻ ആകില്ല. സലാർ തീർച്ചയായും പ്രഭാസിനെയും പ്രിത്വിരാജിനെയും കുറിച്ചുള്ള സിനിമയാണ്. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ലെന്ന് സിനിമ കണ്ടതിന് ശേഷം എനിക്ക് മനസ്സിലായി.

ചിത്രം ഡിസംബർ 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ പ്രദർശനത്തിനെത്തും. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീലിന്റേത് തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT