Film News

'ആരാധികേ'യ്ക്ക് ശേഷം കാമുകിപ്പാട്ടുമായി സൂരജ് സന്തോഷ്; 'സബാഷ് ചന്ദ്രബോസി'ലെ ആദ്യ ഗാനം

ആരാധികേ എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച ഗായകന്‍ സൂരജ് സന്തോഷ് പ്രണയഗാനം വീണ്ടും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന സബാഷ് ചന്ദ്രബോസിലെ കാമുകിപ്പാട്ടാണ് പുതിയ ഗാനം. ശ്രീനാഥ് ശിവശങ്കരനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഗൃഹാതുരത്വം നിറഞ്ഞ ഒരു പ്രണയകാലത്തിലേക്ക് കൊണ്ട് പോകുന്ന കാമുകിപ്പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ്. ജാളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' എണ്‍പതുകളില്‍ കേരളത്തില്‍ നടന്ന ഒരു കഥയാണ് പറയുന്നത്. ഡബിങിന് തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന പുരസ്‌ക്കാരം നേടിയ സ്‌നേഹ പലിയേരിയാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനു പുറമേ ജോണി ആന്റണി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്.

എഡിറ്റിംഗ്: സ്റ്റീഫന്‍ മാത്യു. ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി ആണ്. ആര്‍ട്ട് : സാബുറാം, മിക്‌സിങ്ങ് : ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: സൃക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, ട്രയിലര്‍ എഡിറ്റ്: മഹേഷ് ഭുവനേന്ദ്, ടീസര്‍ എഡിറ്റ്: അഭിന്‍ ദേവസി, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍, മീഡിയാ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: എം. ആര്‍. പ്രൊഫഷണല്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT