Film News

'ആവേശം കണ്ട് ഫഹദിന്റെ കടുത്ത ഫാനായി': എസ് ജെ സൂര്യ

ആവേശം സിനിമ കണ്ട് ഫഹദ് ഫാസിലിന്റെ കടുത്ത ഫാനായെന്ന് തമിഴ് നടൻ എസ് ജെ സൂര്യ. മലയാളത്തിലെ തന്റെ ആദ്യ ചിത്രത്തെക്കുറിച്ചും ഫഹദ് ഫാസിലിന്റെ അഭിനയത്തെക്കുറിച്ചും പറയുകയായിരുന്നു നടൻ. ഫഹദ് ഫാസിലിന്റെ അഭിനയം താൻ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ഫഹദിന്റെ ഒപ്പം അഭിനയിക്കാൻ കിട്ടിയ ഈ അവസരം ആവേശകരമാണെന്നും തമിഴ് ഓൺലൈൻ മാധ്യമമായ കുമുദത്തിന് നൽകിയ അഭിമുഖത്തിൽ എസ് ജെ സൂര്യ പറഞ്ഞു. വിപിൻ ദാസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രത്തിലൂടെ എസ് ജെ സൂര്യ മലയാളത്തിൽ അരങ്ങേറ്റം നടത്താനിരിക്കുകയാണ്.

എസ് ജെ സൂര്യ പറഞ്ഞത് :

ആദ്യമായിട്ടാണ് ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. അതും ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ സാധിക്കുന്നു എന്നത് ആവേശത്തോടെയാണ് നോക്കി കാണുന്നത്. ഫഹദ് ഫാസിലിന്റെ അഭിനയം അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഞാൻ ഏറെ ആസ്വദിച്ചിട്ടുണ്ട്. പക്ഷെ എന്നെ ഏറ്റവും കൂടുതൽ ഫാനാക്കിയത് ആവേശം സിനിമയാണ്. ആ സിനിമയിലെ അഭിനയത്തെക്കുറിച്ച് എത്ര വേണമെങ്കിലും പറയാം. പ്രത്യേകം എടുത്തു പറയേണ്ടത് ആ സിനിമയിലുള്ള ക്ലൈമാക്സിലെ അഭിനയമാണ്. അമ്മയുടെ ഫോൺ വരുമ്പോൾ ദേഷ്യം അടക്കിപ്പിടിക്കുന്ന ഭാഗമൊക്കെ ഗംഭീരമാണ്. സിനിമ മുഴുവൻ ഫഹദ് തകർത്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് വരുന്ന സിനിമയ്ക്ക് പ്രതീക്ഷകൾ കൂടുമെന്ന് ഞാൻ വിപിൻ ദാസിനോട് പറഞ്ഞു. നല്ല ഉള്ളടക്കമാണ് ആ സിനിമയുടെയും.

ധനുഷ് ചിത്രം റായനാണ് എസ് ജെ സൂര്യയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. 'പവർ പാണ്ടി' എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന റായൻ നിർമ്മിച്ചിരിക്കുന്നത് കലാനിധി മാരനാണ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്‌നാണ്. കാളിദാസ് ജയറാം, സന്ദീപ് കിഷൻ, സെൽവരാഘവൻ, പ്രകാശ് രാജ്, ദുഷ്‌റ വിജയൻ, നിത്യാ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ, എസ് ജെ സൂര്യ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 12 ന് റിലീസ് ചെയ്‌ത ഇന്ത്യൻ 2 എന്ന ചിത്രത്തിലും നടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT