Film News

ഹോളിവുഡ് ക്രിട്ടിക് പുരസ്‌കാരം; 'ആര്‍ആര്‍ആര്‍' മികച്ച രണ്ടാമത്തെ ചിത്രം

ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്‍ മിഡ് സീസണ്‍ പുരസ്‌കാരത്തില്‍ എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആറിന് പുരസ്‌കാരം. മികച്ച രണ്ടാമത്തെ ചിത്രമായാണ് ആര്‍ആര്‍ആര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 'എവരിത്തിങ്ങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്' എന്ന ചിത്രമാണ് ഒന്നാം സ്ഥാനത്ത്.

ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്‍ ട്വിറ്ററിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരത്തില്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ആര്‍ആര്‍ആര്‍. 'ടോപ് ഗണ്‍ മവെറിക്ക്', 'ദി ബാറ്റ്മാന്‍', 'ചാ ചാ റിയല്‍ സ്മൂത്ത്', 'എല്‍വിസ്', 'ദി നോര്‍ത്ത് മാന്‍', 'ദ അണ്‍ബെയറബിള്‍ വെയ്റ്റ് ഓഫ് മാസീവ് ടാലന്റ്', 'മാര്‍സല്‍ ദ ഷെല്‍ വിത്ത് ഷൂസ്' എന്നിവയായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്ന മറ്റ് ചിത്രങ്ങള്‍.

മാര്‍ച്ച് 25നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 1000 കോടിക്ക് മുകളില്‍ കളക്ഷനും നേടിയിരുന്നു. നിലവില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സ്, സീ5 എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT