Film News

'ഇലവീഴാപൂഞ്ചിറ'യ്ക്ക് ശേഷം റോഷൻ മാത്യു, ദിലീഷ് പോത്തൻ ചിത്രവുമായി ഷാഹി കബീർ, ചിത്രീകരണം ഇരിട്ടിയിൽ തുടങ്ങി

റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രാമ ത്രില്ലർ ഴോണറിൽ ഒരുക്കുന്ന സിനിമ കണ്ണൂർ ഇരിട്ടിയിൽ ഒറ്റ ഷെഡ്യൂളിലായി ചിത്രീകരണം പൂർത്തിയാക്കും. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ശ്രീലക്ഷ്മി മിഥുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച മനേഷ് മാധവൻ തന്നെയാണ് ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ​ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ദീലീപ് നാഥ്, എ‍ഡിറ്റർ- പ്രവീൺ മം​ഗലത്ത്, സൗണ്ട് മിക്സിം​ഗ്- സിനോയ് ജോസഫ്, ചിഫ് അസോസിയേറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി, പിആർഒ- എഎസ് ദിനേഷ്, സതീഷ് എരിയാളത്ത്, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ.

മികച്ച പ്രതികരണങ്ങളും ബുക്കിം​ഗുമായി ടൊവിനോയുടെ ARM, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമയിലെ 3D വിസ്മയം

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്? One Nation One Election Explained

'ആ സിനിമയിൽ എനിക്ക് വേണ്ടി പത്മരാജൻ സാർ ഒരു വേഷം കരുതി വച്ചു, പക്ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല'; ജ​ഗദീഷ്

മാതാപിതാക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് ആ മണിരത്നം സിനിമ: അരവിന്ദ് സ്വാമി

Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?

SCROLL FOR NEXT