Film News

'ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരിക്കലും രണ്ടാമതൊരു അവസരം ലഭിക്കില്ല, പക്ഷേ നെപ്പോ കിഡ്സിന് അങ്ങനെയല്ല'; റോഷൻ മാത്യു

സിനിമ പശ്ചാത്തലമില്ലാത്തവർ സിനിമയിൽ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു കഴിഞ്ഞാൽ അവർക്ക് രണ്ടാമതൊരു അവസരം ലഭിക്കുക എന്നത് ശ്രമകരമാണ് എന്ന് നടൻ റോഷൻ മാത്യു. സിനിമ പശ്ചാത്തലമില്ലാത്തവർക്ക് ഒരിക്കലും രണ്ടാമതായി ഒരു അവസരം ലഭിക്കില്ല എന്നും എന്നാൽ സിനിമ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് അത് അങ്ങനെയല്ലെന്നും റോഷൻ മാത്യു പറഞ്ഞു. നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു റോഷൻ മാത്യു.

റോഷൻ മാത്യു പറഞ്ഞത്:

പബ്ലിക്കിൽ നിന്ന് വളരെയധികം ശ്രദ്ധ കിട്ടുന്ന ഒരു ജോലി സ്ഥലത്ത് സിനിമ കുടുംബങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് അല്ലെങ്കിൽ സൂപ്പർ സ്റ്റാറുകൾ മാതാപിതാക്കളായിട്ടുള്ള ആളുകൾക്ക് സ്വാഭാവികമായും മറ്റുള്ളവരേക്കാൾ കൂടുതൽ ജനശ്രദ്ധ ലഭിക്കാറുണ്ട്. എന്നാൽ ഇതൊരു അധിക തരത്തിലുള്ള സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. എന്നാൽ അതേ സമയം ഇത്തരത്തിലുള്ള ജനശ്രദ്ധയില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് ജനങ്ങൾ രണ്ടാമത് ഒരു ചാൻസ് തരില്ല എന്ന് അറിയുന്നതിന്റെ സമ്മർദ്ദവും ഉണ്ട്. നിങ്ങൾക്ക് ഒരിക്കലും അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ല. ആദ്യത്തേതിൽ തന്നെ നിങ്ങൾ പരാജയപ്പെട്ടു പോവുകയാണെങ്കിൽ, അത് നിങ്ങളുടെ അവസാനമായിരിക്കും. എന്നാൽ സിനിമ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് അത് അങ്ങനെയല്ല. എനിക്ക് തോന്നുന്നത് സിനിമയ്ക്ക് പുറത്ത് നിന്ന് വരുന്നവരെക്കാൾ കൂടുതൽ അവർക്കാണ് സെക്കന്റ് ചാൻസസ് കൂടുതലായി ലഭിക്കുക.

നാഷണൽ അവാർഡ് ജേതാവായ സുധാൻശു സാരിയ സംവിധാനം ചെയ്ത ഉലജ് ആണ് റോഷൻ മാത്യുവിന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ചിത്രത്തിൽ റോഷൻ മാത്യുവിനൊപ്പം ജാൻവി കപൂർ, ഗുൽഷൻ ദേവയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'റാസി' , 'ബധായ് ഹോ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ജംഗ്ലീ പിക്ച്ചേർസ് ആണ് ഉലജിന്റെ നിർമാതാക്കൾ.ആലിയ ഭട്ടിന്റെ 'ഡാർലിംഗ്സ്' എന്ന ചിത്രത്തിന് ശേഷം റോഷൻ മാത്യുസ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. ഇന്ത്യൻ ഫോറിൻ സർവിസ്സിന്റെ (IFS) പശ്ചാത്തലത്തിൽ ഒരു സ്റ്റൈലിഷ് ഇന്റർനാഷണൽ ത്രില്ലർ ആയാണ് ചിത്രം എത്തിയിരിക്കുന്നത്. സച്ചിൻ ഖേദേക്കർ, രാജേന്ദ്ര ഗുപ്ത, രാജേഷ് തൈലാങ്, മെയ്യാങ് ചാങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT