Film News

പത്ത് ഗാനങ്ങള്‍ക്കും ഒരു ബില്ല്യണിലധികം സ്ട്രീമുകള്‍; സ്‌പോട്ടിഫൈയില്‍ അപൂര്‍വ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഗായികയായി റിഹാന

സ്‌പോട്ടിഫൈയില്‍ പത്ത് ഗാനങ്ങള്‍ക്ക് ഒരു ബില്ല്യണിലധികം സ്ട്രീമുകള്‍ നേടുന്ന ആദ്യ വനിത ഗായികയായി റിഹാന. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഈ നേട്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഏഴ് വര്‍ഷത്തോളമാകുന്ന റിഹാനയുടെ ഒരു പുതിയ ആല്‍ബം പുറത്തു വന്നിട്ട്. 2016 ല്‍ പുറത്തുവന്ന 'അന്റി' എന്ന ഗാനമാണ് റിഹാനയുടേതായി ഒടുവിലെത്തിയത്.

ഏഴ് വര്‍ഷമായി പുതിയ ആല്‍ബങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ട് കൂടി റെക്കോര്‍ഡുകള്‍ അനായാസകരമായി ഭേദിച്ചു കൊണ്ട് മുന്നേറുന്ന റിഹാനയുടെ സ്വാധീനം ഗാനലോകത്ത് നിഷേധിക്കാനാവാത്ത ഒന്നാണ്. റിഹാനയുടെ നിരാകരിക്കാന്‍ കഴിയാത്ത കഴിവും, സ്വാധീനതയും അവരെ മ്യുസിക് ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ വ്യക്തിയാക്കി മാറ്റിയിട്ടുണ്ട്. 'ബാഡ്ഗാള്‍റിറി' എന്ന തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഈ നേട്ടത്തെക്കുറിച്ച് ഗായിക ആരാധകരുമായി പങ്കുവച്ചത്.

സംരംഭക എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് റിഹാന. റിഹാനയും ബ്യൂട്ടി ബ്രാന്‍ഡായ 'ഫെന്റി ബ്യൂട്ടി' 477.2 മില്യണുമായി 2023 ലെ ഏറ്റവും സമ്പന്നമായ സെലിബ്രിറ്റി പ്രൊഡക്ടുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയ വാര്‍ത്ത മുന്‍പ് പുറത്തു വന്നിരുന്നു.

തന്റെ 2023 സൂപ്പര്‍ ബൗള്‍ ഹാഫ്ടൈം ഷോയ്ക്ക് മുന്നോടിയായി ആപ്പിള്‍ മ്യുസിക്കിന് നല്‍കിയ ഒരഭിമുഖത്തില്‍ സംഗീതത്തില്‍ വരാനിരിക്കുന്ന പരിണാമത്തെ പറ്റി റിഹാന സൂചിപ്പിക്കുകയുണ്ടായി. ആരാധകരെ അത്ഭുതപ്പെടുത്തുന്നു തരത്തിലുള്ള സാധാരണയില്‍ നിന്നും മാറി നില്‍ക്കുന്ന, പുതിയ തലങ്ങള്‍ അന്വേഷിക്കാനുള്ള റിഹാനയുടെ ആഗ്രഹം അഭിമുഖത്തില്‍ റിഹാന തുറന്നു പറഞ്ഞിരുന്നു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT