Film News

ഇതാ കാത്തിരുന്ന ആ പ്രണയകഥ വരുന്നു ; സുരേശന്റയും സുമലതടീച്ചറുടെയും പ്രണയകഥയുമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ ട്രെൻഡ് സെറ്റർ ആയ കാവും താഴെ സുരേഷും സുമലത ടീച്ചറും ഇനി ഒരു മുഴു നീള സിനിമയിൽ പ്രണയിക്കും. രാജേഷ് മാധവൻ അവതരിപ്പിച്ച ഓട്ടോ ഡ്രൈവർ സുരേശൻ കാവും താഴെയും, ചിത്ര നായർ അവതരിപ്പിച്ച സുമലതയും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയുടെ ഷൂട്ടിങ് പയ്യന്നൂർ കോളജിൽ തുടങ്ങി. 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇരു കഥാപാത്രങ്ങളുടെയും ജീവിത പശ്ചാത്തലം പ്രമേയമാക്കുന്ന സ്പിന്‍ ഓഫ് ചിത്രമായിരിക്കും.

വരണ മാല്യം ധരിച്ച് കഥാപത്രങ്ങൾ സ്റ്റേജിൽ എത്തിയായിരുന്നു ചിത്രത്തിന്റെ ലോഞ്ച്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്റെ ഹിറ്റ് ആയ രണ്ട് കഥാപാത്രങ്ങളെ നായികാ നായകൻമാരാക്കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

നേരത്തെ രാജേഷ് മാധവനും, ചിത്ര നായരും ഒരുമിച്ചഭിനയിച്ച സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും, ഇരുവരുടെയും വിവാഹമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹം ക്ഷണിച്ചു കൊണ്ടുള്ള കത്തും പുറത്തു വന്നിരുന്നു. ക്ഷണക്കത്തിലെ വിവാഹ സ്ഥലം അടയാളപ്പെടുത്തിയ പോലെ പയ്യന്നൂര്‍ കോളേജിലായിരുന്നു ചിത്രത്തിന്റെ പൂജയും പ്രഖ്യാപനവും.

സില്‍വര്‍ ബേ സ്റ്റുഡിയോസിന്റേയും സില്‍വര്‍ ബ്രോമൈഡ് പിക്ചേഴ്സിന്റേയും ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, വിവേക് ഹര്‍ഷന്‍, ജെയ്. കെ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. സബിന്‍ ഉരുളാകണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ഡോണ്‍ വിന്‍സെന്റാണ്.

2022ലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്. രാജേഷ് മാധവൻ നായക വേഷത്തിൽ എത്തുന്ന മുഖ്യധാരാ ചിത്രം എന്ന പ്രത്യേകതയും "സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ"ക്കുണ്ട്. ആകാശ് തോമസ് ആണ് എഡിറ്റർ. സുധീഷ് ഗോപിനാഥ് ആണ് ക്രിയേറ്റിവ് ഡയറക്റ്റർ.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT