Film News

താരങ്ങള്‍ക്ക് വേണ്ടിയല്ല, കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്ക് വേണ്ടിയാണ് പുഷ്പ കാണേണ്ടത്: രശ്മിക മന്ദാന

അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ നായിക രശ്മിക മന്ദാന. പുഷ്പ കാണേണ്ടത് ചിത്രത്തിലെ താരങ്ങക്ക് വേണ്ടിയല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്ക് വേണ്ടിയായിരിക്കണമെന്നാണ് രശ്മിക പറഞ്ഞത്. ഞായറാഴ്ച്ച ഹൈദരാബാദില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവെന്റിലാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്. പുഷ്പയില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്.

'പുഷ്പ കാണുന്ന 10 ശതമാനം ആളുകളെങ്കിലും എന്നെ കാണാനായിരിക്കും വരുന്നത് എന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ ആരും സ്‌ക്രീനില്‍ താരങ്ങളെ കാണുമെന്ന പ്രതീക്ഷയില്‍ പുഷ്പ കാണാന്‍ വരരുത്. കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ചിത്രം കാണേണ്ടത്. എല്ലാവര്‍ക്കും സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷമുണ്ട്. പുഷ്പ നിങ്ങളെ മറ്റൊരു ഇടത്തേക്ക് കൊണ്ടുപോകാന്‍ കഴിവുള്ള സിനിമയാണ്. അതിന് പ്രധാന കാരണം ചിത്രത്തിന്റെ ഛായാഗ്രാഹകനാണ്. ശ്രീ വല്ലി എന്ന എന്റെ കഥാപാത്രം മികച്ചതാവാന്‍ കാരണം ആ കഥാപാത്രത്തിന്റെ വികാരങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി മനസിലാക്കിയതുകൊണ്ടാണ്.' രശ്മിക പറഞ്ഞു.

ഡിസംബര്‍ 17നാണ് പുഷ്പ തിയേറ്ററിലെത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷമാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ ചെയ്യുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT